Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2022 5:33 AM IST Updated On
date_range 11 March 2022 5:33 AM ISTപീഡനം: യുവാക്കൾ അറസ്റ്റിൽ
text_fieldsbookmark_border
പത്തനംതിട്ട: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും കൂട്ടുകാരിയെയും തട്ടിക്കൊണ്ടുപോയി പീഡനത്തിന് വിധേയമാക്കിയ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. പത്തനാപുരം മഞ്ചള്ളൂർ പാക്കോട്ട് പടിഞ്ഞാറ്റതിൽ എം.ഐ. അഫ്സൽ മുഹമ്മദ് (22), പത്തനാപുരം കുറുമ്പകര മുകളുവിളയിൽ ആകാശ് ഉദയൻ (18) എന്നിവരെ കോന്നി ഡിവൈ.എസ്.പി കെ. ബൈജുകുമാറാണ് അറസ്റ്റ് ചെയ്തത്. മൊസമ്പി എന്ന ഓൺലൈൻ ഭക്ഷണവിതരണ ഏജൻസിയുടെ ജീവനക്കാരാണ് പ്രതികൾ. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെയും കൂട്ടുകാരിയെയും സ്കൂളിൽനിന്ന് കാറിൽ കയറ്റി പത്തനാപുരം അഞ്ചുമലപ്പാറയിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കോന്നി പൊലീസിന് സ്കൂൾ അധികൃതർ നൽകിയ പരാതിയെത്തുടർന്ന് കേസെടുക്കുകയും ഉടൻ പ്രതികളെ പത്തനാപുരത്തുനിന്ന് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story