Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഭീഷണി ഭരണത്തിന്‍റെ...

ഭീഷണി ഭരണത്തിന്‍റെ ധാർഷ്ട്യം -സജി മഞ്ഞക്കടമ്പിൽ

text_fields
bookmark_border
കോട്ടയം: കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരന്‍റെ ജീവൻ സി.പി.എമ്മിന്‍റെ ഭിക്ഷയാണെന്ന സി.പി.എം ഇടുക്കി ജില്ല സെക്രട്ടറിയുടെ പ്രസ്താവന ഭരണത്തിന്‍റെ ധാർഷ്ട്യമാണെന്ന് യു.ഡി.എഫ്​ ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. കൊലപാതക രാഷ്ട്രീയത്തിന് നേതൃത്വം നൽകുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കാൻ നിയമം കൊണ്ടുവരണമെന്നും സജി അവശ്യപ്പെട്ടു. പ്രതിഷേധ പ്രകടനവും യോഗവും കോട്ടയം: കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരനെതിരെ സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി സി.വി. വർഗീസ് നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് ജില്ല കോൺഗ്രസ് കമ്മിറ്റി ടൗണിൽ പ്രകടനവും യോഗവും നടത്തി. ഡി.സി.സി പ്രസിഡന്‍റ്​ നാട്ടകം സുരേഷ് അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നേതാക്കളായ ജോസി സെബാസ്റ്റ്യൻ, പി.എ. സലിം, ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലംപള്ളി, ജി. ഗോപകുമാർ, ജോണി ജോസഫ്, എം.പി. സന്തോഷ്​ കുമാർ, ആനന്ദ്‌ പഞ്ഞിക്കാരൻ, ജെ.ജി. പാലക്കലോടി തുടങ്ങിയവർ സംസാരിച്ചു. അനുസ്മരണം ഇന്ന് കോട്ടയം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ ജില്ല മുസ്ലിംലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന അനുശോചനയോഗം വ്യാഴാഴ്ച വൈകീട്ട് നാലിന് കോട്ടയം പ്രസ് ക്ലബ്‌ ഓഡിറ്റോറിയത്തിൽ നടക്കും. പ്രസിഡന്‍റ്​ അസീസ് ബഡായിലിന്‍റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ, മത, സാമൂഹിക രംഗത്തുള്ള പ്രമുഖർ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി റഫീഖ് മണിമല അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story