Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:45 AM IST Updated On
date_range 10 March 2022 5:45 AM ISTസ്ത്രീപക്ഷ നവകേരളം കാമ്പയിന്‍: കുടുംബശ്രീ കലാജാഥ ആരംഭിച്ചു
text_fieldsbookmark_border
കോട്ടയം: സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരെ കുടുംബശ്രീ മിഷൻ നടത്തുന്ന സ്ത്രീപക്ഷ നവകേരളം കാമ്പയിന്‍റെ ഭാഗമായ കലാജാഥക്ക് ജില്ലയില്‍ തുടക്കമായി. തലയോലപ്പറമ്പ് ഡി.ബി കോളജ് പ്രിന്‍സിപ്പൽ പ്രഫ. ആര്‍. അനിത കലാജാഥ ഫ്ലാഗ്ഓഫ് ചെയ്തു. 'സ്ത്രീധനം സാമൂഹിക വിപത്ത്' ആശയം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സംഘടിപ്പിക്കുന്ന കലാജാഥ 21 വരെ ജില്ലയിലെ 40 വേദികളില്‍ അരങ്ങേറും. ജ്യോതി ഹരികുമാറാണ് ക്യാപ്റ്റന്‍. കലാജാഥയുടെ ആദ്യപരിപാടിയുടെ ഉദ്ഘാടനം തലയോലപ്പറമ്പ് ഡി.ബി കോളജില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍. ഷാജിമോള്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പൽ ആര്‍. അനിത അധ്യക്ഷത വഹിച്ചു. വൈക്കം സി.ഡി.എസിന്‍റെ നേതൃത്വത്തില്‍ സത്യഗ്രഹ മെമ്മോറിയല്‍ ഹാളില്‍ നടന്ന കലാജാഥ പരിപാടി സി.കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സൻ രേണുക രതീഷ് അധ്യക്ഷത വഹിച്ചു. കവയിത്രി മീരാ ബെന്‍ മുഖ്യപ്രഭാഷണം നടത്തി. KTL Stheepaksha കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരെ നടത്തുന്ന സ്ത്രീപക്ഷ നവകേരള കാമ്പയിന്‍റെ ഭാഗമായി തലയോലപ്പറമ്പിൽ സംഘടിപ്പിച്ച സ്ത്രീശക്തി കലാജാഥ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story