Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:45 AM IST Updated On
date_range 10 March 2022 5:45 AM ISTമുക്കൂട്ടുതറയില്‍ സര്‍ക്കാര്‍ ആശുപത്രി വേണമെന്ന്
text_fieldsbookmark_border
എരുമേലി: എരുമേലിയുടെ കിഴക്കൻ മേഖലയിലെ പ്രധാന ടൗണായ മുക്കൂട്ടുതറയില്‍ സര്‍ക്കാര്‍ ആശുപത്രി വേണമെന്ന ആവശ്യം ശക്തമാകുന്നു. പ്രാഥമിക ചികിത്സക്കുപോലും കിലോമീറ്ററുകള്‍ അകലെയുള്ള എരുമേലി സര്‍ക്കാര്‍ ആശുപത്രിയിലെത്തേണ്ട സാഹചര്യമാണ് ഇവിടത്തുകാര്‍ക്ക്. മുക്കൂട്ടുതറയില്‍ സര്‍ക്കാര്‍ ആശുപത്രി തുടങ്ങിയാല്‍ കണമല, മൂക്കംപെട്ടി, എയ്ഞ്ചല്‍വാലി, എരുത്വാപ്പുഴ, കിസുമം, മൂലക്കയം, കാളകെട്ടി, എഴുകുംമണ്‍, തുലാപ്പള്ളി, നാറാണംതോട്, ഇടകടത്തി, അറയാഞ്ഞിലിമണ്‍, അറുവച്ചാംകുഴി, കൊല്ലമുള, പനയ്ക്കവയല്‍, ചാത്തന്‍തറ, വെണ്‍കുറിഞ്ഞി തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ക്ക് പ്രയോജനകരമാകും. ജീവിതപ്രതിസന്ധി നേരിടുന്ന ജനങ്ങൾ ചികിത്സക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. എരുമേലിയില്‍നിന്നുള്ള ശബരിമല പാതയുടെ ഭാഗമാണ് മുക്കൂട്ടുതറ. സര്‍ക്കാര്‍ ആശുപത്രി അനുവദിച്ചാല്‍ അയ്യപ്പഭക്തര്‍ക്കും ഇത് പ്രയോജനകരമാകുമെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story