Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:45 AM IST Updated On
date_range 10 March 2022 5:45 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
അതിരമ്പുഴ: ഐ.ടി.ഐ, കോട്ടമുറി എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ 10 മുതൽ വൈകീട്ട് മൂന്നുവരെ . തെങ്ങണ: മടുക്കുംമൂട്, ഇടിമണ്ണിക്കൽ, ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വ്യാഴാഴ്ച വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും ഏറ്റുമാനൂർ ഉത്സവം: ഗതാഗതക്രമീകരണം ഏർപ്പെടുത്തി ഏറ്റുമാനൂർ: മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഗതാഗതക്രമീകരണം ഏർപ്പെടുത്തി. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ഏറ്റുമാനൂർ ബോയ്‌സ് ഹൈസ്കൂൾ ഗ്രൗണ്ടും പുതുതായി പണിയുന്ന ബൈപാസും ഉപയോഗിക്കാം. പ്രധാന ഉത്സവദിനമായ ഏഴരപ്പൊന്നാന ദർശനം നടക്കുന്ന വ്യാഴാഴ്ച ഭക്തജനങ്ങളെ ക്ഷേത്രമൈതാനത്തുനിന്ന് നിരയിലൂടെ പടിഞ്ഞാറേനട വഴി ചുറ്റമ്പലത്തിന് ഉള്ളിൽ പ്രവേശിപ്പിക്കും. ദർശനത്തിനുശേഷം കൃഷ്ണൻകോവിൽ വഴി പുറത്തേക്ക് ഇറങ്ങാം. വാഹനങ്ങൾ എം.സി റോഡിൽനിന്ന് (പടിഞ്ഞാറേ ഗോപുരത്തിങ്കൽ) കയറി കോവിൽ പാടം റോഡ് വഴി പേരൂർ ജങ്ഷനിലേക്ക് പോകാം. പേരൂർ ജങ്ഷനിൽനിന്ന് എം.സി റോഡിലേക്കുള്ള ഗതാഗതം നിരോധിച്ചു. ഉത്സവത്തോടനുബന്ധിച്ച് റോഡിൽ വൺവേ സംവിധാനം ഏർപ്പെടുത്തി. വ്യാഴാഴ്ച രാവിലെ 10 മുതൽ വാഹനങ്ങൾക്ക് ക്ഷേത്രമൈതാനത്ത് പാർക്കിങ് അനുവദിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story