Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറോഡിന്‍റെ ശോച്യാവസ്ഥ...

റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കണം

text_fields
bookmark_border
റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കണം
cancel
എലിക്കുളം: കാഞ്ഞിരപ്പള്ളി- എലിക്കുളം പഞ്ചായത്ത്‌ അതിർത്തിയിലൂടെ കടന്നുപോകുന്ന അഞ്ചാംമൈൽ - മൂഴിക്കാട്ട് റോഡ് തകർന്നതോടെ കാൽനട ദുഷ്കരമായി. അടിയന്തരമായി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായി. വഞ്ചിമലകവല, പനമറ്റം, പൊതുകം, പ്ലാന്തറ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന്​ ഈരാറ്റുപേട്ട വാഗമൺ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കപ്പാടുവഴി എളുപ്പം എത്തിച്ചേരാൻ കഴിയുന്ന റോഡ് എന്ന നിലയിൽ ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണിത്. റോഡിന്‍റെ ഒന്നേകാൽ കിലോമീറ്റർ ദൂരത്തിൽ 300 മീറ്റർ എലിക്കുളം പഞ്ചായത്ത്​ ആറാം വാർഡിലൂടെയും ബാക്കിഭാഗം കാഞ്ഞിരപ്പള്ളി പഞ്ചായത്ത്‌ 23ആം വാർഡിലൂടെയുമാണ് കടന്നുപോകുന്നത്. റോഡിന്‍റെ ഗുണഭോക്താക്കൾ ഭൂരിഭാഗവും എലിക്കുളം പഞ്ചായത്ത്‌ നിവാസികളാണ്. റോഡ് സഞ്ചാരയോഗ്യമാക്കുവാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. KTL VZR 2 Road ചിത്രവിവരണം ടാറിങ്​ തകർന്ന പൊതുകം അഞ്ചാംമൈൽ - മൂഴിക്കാട് റോഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story