Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:43 AM IST Updated On
date_range 10 March 2022 5:43 AM ISTസി.വി. വർഗീസിനെതിരെ കേസെടുക്കണം -യൂത്ത് കോൺഗ്രസ്
text_fieldsbookmark_border
പൊൻകുന്നം: കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനെതിരെ വധഭീഷണി മുഴക്കിയ ഇടുക്കി സി.പി.എം ജില്ല സെക്രട്ടറി സി.വി. വർഗീസിനെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. കെ. സുധാകരനെതിരെ ചെറുവിരലനക്കിയാൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൈയുംകെട്ടി നോക്കിയിരിക്കില്ലെന്ന് ജില്ല വൈസ് പ്രസിഡന്‍റ് സനോജ് പനയ്ക്കൽ പറഞ്ഞു. ചിറക്കടവ് മണ്ഡലം പ്രസിഡന്‍റ് അനന്തകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഷിഹാബുദ്ദീൻ, സച്ചിൻ പുളിക്കൻ, ആസാദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story