Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:43 AM IST Updated On
date_range 10 March 2022 5:43 AM ISTറെയിന്‍ബോ പദ്ധതി തുടങ്ങി
text_fieldsbookmark_border
കാഞ്ഞിരപ്പള്ളി: എല്ലാം ദൈവദാനമാണെന്ന തിരിച്ചറിവില്‍നിന്ന് മാത്രമേ അര്‍ഹിക്കുന്നവര്‍ക്ക് ഉദാരമായി കൊടുക്കാന്‍ നാം സന്നദ്ധരാവുകയുള്ളൂവെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി രൂപത പ്രളയപുനരധിവാസ പദ്ധതിയായ റെയിന്‍ബോ-2021 പദ്ധതിയുടെ ഭാഗമായി ചേനപ്പാടിയില്‍ നിര്‍മിച്ചുനല്‍കുന്ന ഭവനത്തിന്റെ ആശീര്‍വാദത്തിന് കാർമികത്വം വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. റെയിന്‍ബോ പദ്ധതിയില്‍ പ്രളയത്തില്‍ വീടും പുരയിടവും നഷ്ടപ്പെട്ടവര്‍ക്കായി 45 ഭവനങ്ങളാണ് നിര്‍മിക്കുന്നത്. ഫാ. ജേക്കബ് കൊടിമരത്തുംമൂട്ടില്‍, ഫാ. ജോസഫ് ചക്കുംമൂട്ടില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story