Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:40 AM IST Updated On
date_range 10 March 2022 5:40 AM ISTഏറ്റുമാനൂർ ഉത്സവം: പാലരുവിക്ക് താൽക്കാലിക സ്റ്റോപ് അനുവദിച്ചു
text_fieldsbookmark_border
കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് പാലരുവി എക്സ്പ്രസിന് ഏറ്റുമാനൂരിൽ താൽക്കാലിക സ്റ്റോപ് അനുവദിച്ചു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഓരോ മിനിറ്റാകും നിർത്തുക. രാവിലെ തിരുനെൽവേലിയിൽ നിന്നും ആരംഭിക്കുന്ന ട്രെയിൻ പുലർച്ച 7.25നാണ് ഏറ്റുമാനൂരിൽ എത്തുക. ഈ സർവിസിൽ വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ഏറ്റുമാനൂരിൽ സ്റ്റോപ്. മടക്കയാത്രയിൽ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ നിർത്തും. രാത്രി 7.58 നുമാണ് ഏറ്റുമാനൂരിൽ ട്രെയിൻ എത്തുക. ബി.ജെ.പി നേതാവ് ഏറ്റുമാനൂർ രാധാകൃഷ്ണൻ, ഏറ്റുമാനൂർ നഗരസഭ കൗൺസിലർ ഉഷ സുരേഷ് ഉത്സവത്തിന് എത്തുന്ന ഭക്തജനങ്ങളുടെ യാത്രക്ലേശം പരിഹരിക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം റെയിൽവേ ഡിവിഷന് നിവേദനം നൽകിയിരുന്നു. അതിരമ്പുഴ തിരുനാളിനോട് അനുബന്ധിച്ച് ജനുവരി 24, 25 തിയതികളിൽ ഏറ്റുമാനൂരിൽ സ്റ്റോപ് അനുവദിച്ചിരുന്നു. ഓപറേഷൻ വിഭാഗത്തിലെ വീഴ്ചമൂലം ജനുവരി 24ന് ട്രെയിൻ നിർത്താതെ പോയത് വിവാദങ്ങളിൽ ഇടംപിടിച്ചിരുന്നു. ഏറ്റുമാനൂരിൽ പാലരുവിക്ക് സ്ഥിരമായി സ്റ്റോപ് പരിഗണിക്കണമെന്ന ആവശ്യവുമായി സ്ത്രീകളടക്കം നിരവധി യാത്രക്കാർ പ്രതിഷേധങ്ങളുമായി മുന്നോട്ടുവന്നെങ്കിലും റെയിൽവേ മനുഷ്യത്വരഹിതമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഏറ്റുമാനൂർ പാസഞ്ചർ അസോ. ഭാരവാഹികളായ ശ്രീജിത്ത്കുമാർ, അജാസ് വടക്കേടം എന്നിവർ ആരോപിച്ചു. ഐ.എൻ.എൽ ജില്ല കൺവെൻഷൻ കോട്ടയം : ഐ.എൻ.എൽ വഹാബ് വിഭാഗം ജില്ല പ്രവർത്തക കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് എച്ച്. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. മെംബർഷിപ് വിതരണോദ്ഘാടനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഡ്വ. മനോജ് സി.നായർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് സലിം വാഴമറ്റം അധ്യക്ഷതവഹിച്ചു. സംസ്ഥാന സെകട്ടേറിയറ്റ് അംഗം എംകോം നജീബ്, ഏന്തയാർ റഹ്മാൻ, മനാഫ് ഫാരിസ്, ഷാജി പാടിക്കൻ, അബ്ദുസ്സലാം, ഹാഷിം ചേരിക്കൽ , സലിന ഇബ്രാഹീം, ജലാൽ കട്ടുപാറ, റാഫി അങ്കാളം എന്നിവർ സംസാരിച്ചു. പടം KTL INL ഐ.എൻ.എൽ വഹാബ് വിഭാഗം ജില്ല പ്രവർത്തക കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് എച്ച്. മുഹമ്മദാലി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story