Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവൈദ്യുതി ഉൽപാദനം...

വൈദ്യുതി ഉൽപാദനം മുകളിലേക്ക്​; ഡാമുകളിൽ ജലനിരപ്പ് താഴേക്ക്​

text_fields
bookmark_border
വൈദ്യുതി ഉൽപാദനം മുകളിലേക്ക്​; ഡാമുകളിൽ ജലനിരപ്പ് താഴേക്ക്​
cancel
മൂലമറ്റം (ഇടുക്കി): ആഭ്യന്തര വൈദ്യുതി ഉൽപാദനം ഗണ്യമായി വർധിപ്പിച്ചതോടെ അണക്കെട്ടുകളിൽ ജലനിരപ്പ് താ​ഴേക്ക്​. മഴക്കാലത്ത് 95 ശതമാനത്തിലധികം എത്തിയ അണക്കെട്ടുകളിലെ ജലനിരപ്പ് 65 ശതമാനത്തിൽ താഴേക്ക്​ പോകുകയാണ്​. സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിൽ ജലനിരപ്പ് 66.54 ശതമാനത്തിലെത്തി. പമ്പ 63 ശതമാനം, ഷോളയാർ 59, ഇടമലയാർ 60, മാട്ടുപ്പെട്ടി 62, കുറ്റ്യാടി 67, പൊൻമുടി 32, നേര്യമംഗലം 52, ലോവർപെരിയാർ 65, പെരിങ്ങൽകുത്ത്​ 43 ശതമാനം എന്നിങ്ങനെയാണ് വൈദ്യുതി വകുപ്പിന്​ കീഴിലെ ഡാമുകളിലെ ജലനിരപ്പ്. വൈദ്യുതി വകുപ്പിന്‍റെ എല്ലാ ഡാമുകളിലും കൂടി 63.13 ശതമാനം ജലം അവശേഷിക്കുന്നുണ്ട്. ഇത് ഉപയോഗിച്ച് 2613.996 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാം. സംസ്ഥാനത്തെ അണക്കെട്ടുകളിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ വെള്ളം സംഭരിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലത്തെ കണക്ക്​ പ്രകാരം 85.155 ദശലക്ഷം യൂനിറ്റാണ്​ സംസ്ഥാനത്ത്​ പ്രതിദിന വൈദ്യുതി ഉപഭോഗം. ഇതിൽ 27.75 ദശലക്ഷം യൂനിറ്റ് കേരളത്തിൽ ഉൽപാദിപ്പിച്ചു. 57.40 ദശലക്ഷം യൂനിറ്റ്​ പുറം സംസ്ഥാനങ്ങളിൽനിന്ന്​ വാങ്ങി. വേനൽ കടുക്കുന്നതോടെ പുറം വൈദ്യുതിയുടെ വില കൂടുമെന്നതിനാൽ ആഭ്യന്തര ഉൽപാദനം ഇനിയും വർധിപ്പിക്കേണ്ടിവരും. വേനൽ ശക്തമാകുന്നതോടെ വൈദ്യുതി ഉപഭോഗം ഇനിയും ഉയരും. 2021 മാർച്ച് 19ന് രേഖപ്പെടുത്തിയ 88.42 ദശലക്ഷം യൂനിറ്റാണ്​ സർവകാല റെക്കോഡ്​ ഉപഭാഗം. ഇത്​ മറികടക്കാൻ 3.26 ദശലക്ഷം യൂനിറ്റ് ഉപഭോഗം കൂടി മാത്രമേ ആവശ്യമുള്ളു. ബുധനാഴ്ച രാവിലത്തെ കണക്കു പ്രകാരം ഇടുക്കിയിൽ 12.87 ദശലക്ഷം യൂനിറ്റ് ഉൽപാദിപ്പിച്ചു. ശബരിഗിരിയിൽ 5.78 ദശലക്ഷം​, ഇടമലയാർ 1.22 ദശലക്ഷം, കുറ്റ്യാടി 0.819 ദശലക്ഷം, നേര്യമംഗലം 0.83 ദശലക്ഷം, ലോവർപെരിയാർ 0.839 ദശലക്ഷം യൂനിറ്റ് എന്നിങ്ങനെയാണ് മറ്റു നിലയങ്ങളിലെ ഉൽപാദനം. tdg mltm ജലനിരപ്പ് താഴ്ന്ന ഇടുക്കി അണക്കെട്ടിന്‍റെ ദൃശ്യം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story