Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബൈക്ക് മോഷ്ടിച്ച്...

ബൈക്ക് മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവ് പിടിയിൽ

text_fields
bookmark_border
കോട്ടയം: തിയറ്ററിൽനിന്ന്​ . കൊട്ടാരക്കര, വെളിനല്ലൂർ അൽഫിയ മൻസിലിൽ അൽത്താഫ് (22) ആണ് പിടിയിലായത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു സംഭവം. അഭിലാഷ് തിയറ്ററിൽ സിനിമ കാണാൻ വന്ന മാത്യു എന്ന ആളുടെ ബൈക്കാണ് പ്രതി മോഷ്ടിച്ചത്. സിനിമ കഴിഞ്ഞ് ഇറങ്ങിയ മാത്യു ബൈക്ക് എടുക്കാൻ എത്തിയപ്പോഴാണ്​ ബൈക്ക് കാണാതായ വിവരം അറിയുന്നത്. ഉടനെ മാത്യു വെസ്റ്റ് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. പൊലീസ് കൺട്രോൾ റൂമിലെ സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് മോഷ്ടാവിന്‍റെയും ബൈക്കിന്‍റെയും ദൃശ്യങ്ങൾ എടുത്ത് എല്ലാ സ്റ്റേഷനിലേക്കും സന്ദേശം അയച്ചു. തുടർന്ന്, കൊല്ലം കൊട്ടിയം പൊലീസ് മോഷ്ടാവിനെ പിടികൂടി കോട്ടയം വെസ്റ്റ് പൊലീസിന് കൈമാറുകയായിരുന്നു. വെസ്റ്റ് ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ആർ.പി അനൂപ് കൃഷ്ണ, പ്രിൻസിപ്പൽ എസ്.ഐ ടി. ശ്രീജിത്, പൊലീസ് ഉദ്യോഗസ്ഥരായ ജയകുമാർ, വിഷ്ണു വിജയദാസ്, ഷെജിമോൻ, വിജേഷ്, മഞ്ജുള എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. KTL Prathi Althaaf അൽത്താഫ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story