Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമൊബൈൽ ഫോൺ ബാറ്ററി...

മൊബൈൽ ഫോൺ ബാറ്ററി പൊട്ടിത്തെറിച്ചു

text_fields
bookmark_border
കോട്ടയം: നഗരമധ്യത്തിൽ കോഴിച്ചന്ത റോഡിലെ മൊബൈൽ ഷോപ്പിൽ ഫോൺ ബാറ്ററി പൊട്ടിത്തെറിച്ചു. അറ്റകുറ്റപ്പണിക്ക്​ എത്തിച്ച മൊബൈൽ ഫോണിന്‍റെ ബാറ്ററിയാണ് വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. എസ്.എൻ മൊബൈൽ ഷോപ്പിൽ കഴിഞ്ഞ ദിവസം ഉച്ചക്ക്​ 12.30 നായിരുന്നു സംഭവം. ആറ്​ അന്തർസംസ്ഥാന തൊഴിലാളികൾ സ്ഥാപനത്തിലെത്തി ഇവരുടെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണിന്‍റെ ബാറ്ററിക്ക്​ ചാർജ് നിൽക്കുന്നില്ലെന്ന്​ പരാതിപ്പെട്ടു. ഇത് പരിശോധിക്കുന്നതിന്​ സ്ഥാപനത്തിലെ ടെക്‌നീഷ്യൻ ബാറ്ററി ഊരി പുറത്തുവെച്ച് ഫോൺ പരിശോധിച്ചു. ഇതിനിടെ അന്തർസംസ്ഥാന തൊഴിലാളികളിൽ ഒരാൾ ബാറ്ററിയുടെ വീർത്തുനിന്ന ഭാഗത്ത് അമർത്തി. ഇതോടെ വൻ ശബ്ദത്തോടെ തീ പടർത്തി ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. കിളിരൂർ ദേവീക്ഷേത്രത്തിൽ തിരുവുത്സവം കോട്ടയം: മേജർ കിളിരൂർ കുന്നിന്മേൽ ദേവീ ക്ഷേത്രത്തിൽ തിരുവുത്സവം 10 മുതൽ 17 വരെ ആഘോഷിക്കും. തൃക്കൊടിയേറ്റ്​ വ്യാഴാഴ്ച രാവിലെ ഭദ്രകാളി മറ്റപ്പിള്ളിമന നാരായണൻ നമ്പൂതിരിപ്പാടിന്‍റെ മുഖ്യകാർമികത്വത്തിൽ നടക്കും. രണ്ടാം ഉത്സവം മുതൽ ഏഴാം ഉത്സവം വരെയുള്ള പകൽ ആറാട്ട്​ ക്ഷേത്രത്തിന്‍റെ മാത്രം പ്രത്യേകതയാണ്​. മൂന്നാം ഉത്സവ ദിവസമായ ശനിയാഴ്ച വൈകീട്ട്​ ഏഴിന്​ മന്ത്രി വി.എൻ. വാസവന്​ സ്വീകരണം നൽകും. 16ന്​ രാത്രി ഒമ്പതിനാണ്​ വലിയ വിളക്ക്​. 17ന്​ വൈകീട്ട്​ അഞ്ചിന്​ ആറാട്ട്​ എഴുന്നള്ളിപ്പ്​, എട്ടുമുതൽ ആറാട്ടുസദ്യ, വെളുപ്പിന്​ ഒന്നുമുതൽ ആറാട്ട്​ എതിരേൽപ്​. വൈകീട്ട്​ 5.30ന്​ കൊടിയിറക്കും. എല്ലാ ഉത്സവദിവസവും വൈകീട്ട്​ ഏഴുമുതൽ കലാമത്സരങ്ങളുണ്ടാകും. വാർത്തസമ്മേളനത്തിൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്‍റ്​ കെ. വേണുഗോപാൽ അറയ്​ക്കൽ, സെക്രട്ടറി കെ.സി. സുരേഷ്​ കാരുവള്ളിത്തറ, പ്രോഗ്രാം കോഓഡിനേറ്റർ ജയദേഷ്​ ജയപാൽ അറക്കപ്പറമ്പിൽ എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story