Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:42 AM IST Updated On
date_range 9 March 2022 5:42 AM ISTസ്ത്രീപക്ഷ നവകേരളം: സ്ത്രീശക്തി കലാജാഥ ഇന്നുമുതല്‍
text_fieldsbookmark_border
കോട്ടയം: കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരെ നടത്തുന്ന സ്ത്രീപക്ഷ നവകേരളം കാമ്പയിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന കലാജാഥക്ക് ബുധനാഴ്ച തുടക്കം. കലാജാഥ 21 വരെ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 40 വേദികളിൽ അരങ്ങേറും. കുടുംബശ്രീയുടെ കലാവിഭാഗമായ രംഗശ്രീയിലൂടെ പരിശീലനം ലഭിച്ച 12 കലാകാരികള്‍ ലഘുനാടകങ്ങളും നൃത്തശിൽപവും അവതരിപ്പിക്കും. ജ്യോതി ഹരികുമാര്‍ ആണ് കലാജാഥ ക്യാപ്ടന്. രാധാമണി പ്രസാദ്, ഗീത സാബു, തങ്കമ്മ ലൂക്കോസ്, രാജി, സിന്ധു, മായ രമേശന്‍, ശ്രീദേവി, റൂബി തോമസ്, ദയ ബാബു, റോസിലി, ലീല ബാബു എന്നിവരാണ് ടീം അംഗങ്ങള്‍. ബുധനാഴ്ച രാവിലെ 9.30 ന് തലയോലപ്പറമ്പ് ഡി.ബി. കോളേജ്, 11.30ന് വെള്ളൂര്‍ പ്രസാദ്ഗിരി ഓഡിറ്റോറിയം, ഉച്ചകഴിഞ്ഞ് 2.30ന് ഉദയനാപുരം നാനടം പള്ളി ഓഡിറ്റോറിയം, വൈകുന്നേരം 4.30 ന് വൈക്കം ബോട്ട് ജെട്ടി എന്നിവിടങ്ങളിൽ കലാപരിപാടി അവതരിപ്പിക്കും. എരുത്വാപുഴ കോളനി ഭക്ഷ്യകമീഷൻ അംഗം സന്ദർശിച്ചു കോട്ടയം: എരുത്വാപുഴ പട്ടികവർഗ കോളനിയിൽ ഭക്ഷ്യകമീഷൻ അംഗം അഡ്വ. സബിത ബീഗം സന്ദർശനം നടത്തി. ഗോത്രവർഗ വനിതാകൂട്ടായ്മ ഭാസുരയുടെ ഉദ്ഘാടനത്തിന് ശേഷം അഡീഷനൽ ചീഫ് മജിസ്ട്രേറ്റ് ജിനു പുന്നൂസ്, ജില്ല സപ്ലൈ ഓഫിസർ ജലജ ജി.എസ്. റാണി എന്നിവരോടൊപ്പമായിരുന്നു സന്ദർശനം. കൃത്യമായ അളവിൽ ഭക്ഷ്യധാന്യങ്ങളും കുട്ടികൾക്കും ഗർഭിണികൾക്കും അംഗൻവാടികളിൽ നിന്നും ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടോ എന്ന് കോളനി നിവാസികളോട് ചോദിച്ചറിഞ്ഞു. ഉദ്യോഗസ്ഥരുടെ സമീപനം നല്ല രീതിയിലാണെന്നും ആനുകൂല്യം കൃത്യമായി ലഭിക്കുന്നതായും കോളനി നിവാസികൾ പ്രതികരിച്ചു. ഐ.സി.ഡി.എസ് ജില്ല പ്രോഗ്രാം ഓഫീസർ ഖദീജാമ്മ, ഐ.ടി.ഡി.പി ജില്ല പ്രോഗ്രാം ഓഫിസർ ഇൻ ചാർജ് എസ്. വിധുമോൾ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story