Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:41 AM IST Updated On
date_range 9 March 2022 5:41 AM ISTആത്മഹത്യഭീഷണിയുമായി മരത്തിനുമുകളിൽ കയറിയ യുവാവിനെ താഴെയിറക്കി
text_fieldsbookmark_border
തെക്കേത്തുകവല: കുടുംബവഴക്കിനെ തുടർന്ന് ആത്മഹത്യഭീഷണിയുമായി യുവാവ് അഞ്ചുമണിക്കൂറിലേറെ മരത്തിന് മുകളിൽ. ഒടുവിൽ ബന്ധുക്കൾ അനുനയിപ്പിച്ച് താഴെയിറക്കി. പാറാംതോട് കോളനി ഈട്ടിക്കൽ സുമേഷ് (38) വീട്ടുവളപ്പിലെ 40 അടി ഉയരമുള്ള പ്ലാവിൽ കയറിയത് രാവിലെ 5.30നായിരുന്നു. മനോദൗർബല്യമുള്ളയാളാണ്. പൊലീസും കാഞ്ഞിരപ്പള്ളിയിൽ നിന്നു അഗ്നിരക്ഷ സേനയും സ്ഥലത്തെത്തിയെങ്കിലും യൂനിഫോമിട്ടവരെ കണ്ടാൽ ഇയാൾ പ്രകോപിതനാകുമെന്ന് ബന്ധുക്കൾ അറിയിച്ചതിനാൽ അവർ മാറിനിന്നു. പിന്നീട് പത്തരയോടെ സുമേഷിന്‍റെ അമ്മാവന്‍റെ നേതൃത്വത്തിൽ ബന്ധുക്കളുടെ അനുനയഫലമായി ഇയാൾ താഴെയിറങ്ങി. മരത്തിൽ കയറാൻ ശ്രമിക്കുന്നവരെ എറിയാൻ ഇയാൾ കല്ലുകളും കരുതിയിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story