Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബസില്‍ യുവതിയെ...

ബസില്‍ യുവതിയെ ശല്യംചെയ്ത ഗുണ്ടകൾ പിടിയിൽ

text_fields
bookmark_border
കോട്ടയം: സ്വകാര്യ ബസില്‍ യുവതിയെ ശല്യംചെയ്ത യുവാക്കളെ പൊലീസ് പിടികൂടി. നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതികളായ മുട്ടമ്പലം സ്വദേശി ശരത്ത് (സൂര്യന്‍ -23), അനക്സ് ഷിബു (25) എന്നിവരെയാണ് പിടികൂടിയത്. നാളുകള്‍ക്കുമുമ്പ് കെ.ഡി ജോമോന്‍ കൊലപ്പെടുത്തിയ ഷാന്‍ എന്ന യുവാവിന്‍റെ സുഹൃത്തും ഗുണ്ടാ സംഘത്തലവനുമാണ്​ സൂര്യന്‍. ചൊവ്വാഴ്ച വൈകീട്ട്​ നഗരത്തില്‍ നിന്നും ബസില്‍ കയറിയ യുവതിയെ സൂര്യനും അനക്സും ചേര്‍ന്ന് ശല്യം ചെയ്തു. ഇതു ബസ് കണ്ടക്ടര്‍ ചോദ്യം ചെയ്തു. ഇതോടെ രണ്ടുപേരും ചേര്‍ന്ന് കണ്ടക്ടറെ മര്‍ദിക്കുകയായിരുന്നു. ബസിലെ യാത്രക്കാര്‍ ഇടപെട്ടതോടെ പ്രതികള്‍ രക്ഷപ്പെട്ടു. പീന്നിട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ്​ മാങ്ങാനത്ത്​ നിന്നും പ്രതികളെ പിടികൂടിയത്​. ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. KTL Prathi 1, KTL Prathi 2 പൊലീസ്​ കസ്റ്റഡിയിലെടുത്ത പ്രതികൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story