Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകളിക്കുന്നതിനിടെ...

കളിക്കുന്നതിനിടെ ഗേറ്റ് വീണ് മൂന്നര വയസ്സുകാരന് ദാരുണാന്ത്യം

text_fields
bookmark_border
ഈരാറ്റുപേട്ട: കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞുവീണ് മൂന്നര വയസ്സുകാരൻ മരിച്ചു. ഈരാറ്റുപേട്ട പുത്തന്‍പള്ളി ചീഫ് ഇമാമും ഇമാം ഏകോപന സമിതി ചെയർമാനുമായ നടക്കൽ കോന്നച്ചാടത്ത്​ നദീര്‍ മൗലവിയുടെ ചെറുമകൻ അഹ്‌സന്‍ അലി ജവാദ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ്​ സംഭവം. സൈഡിലേക്ക് തള്ളിനീക്കുന്ന ഗേറ്റ് കുട്ടികൾ കളിക്കുന്നതിനിടെ അഹ്സന്‍റെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഉടൻ പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഗേറ്റ് തലയിൽ ശക്തമായി ഇടിച്ചതാണ് മരണ കാരണം. നദീർ മൗലവിയുടെ മകൻ ജവാദിന്‍റെ മകനാണ് അഹ്സൻ അലി. മാതാവ്: ആലുവ കരിങ്ങാംതുരുത്ത് സ്വദേശിനി ഷബാസ്. സഹോദരൻ: അയ്​മൻ അലി (ഒന്നാം ക്ലാസ് വിദ്യാർഥി, അൽ മനാർ സ്കൂൾ, ഈരാറ്റുപേട്ട).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story