Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമാത്യു സ്‌കറിയയുടെ...

മാത്യു സ്‌കറിയയുടെ വേര്‍പാട് കൂട്ടിക്കലിന്​ തീരാനഷ്ടം

text_fields
bookmark_border
മാത്യു സ്‌കറിയയുടെ വേര്‍പാട് കൂട്ടിക്കലിന്​ തീരാനഷ്ടം
cancel
കൂട്ടിക്കല്‍: കാഞ്ഞിരപ്പള്ളിയില്‍ സഹോദരി പുത്രന്‍റെ വെടിയേറ്റുമരിച്ച കൂട്ടിക്കല്‍ പൊട്ടംകുളം, മാത്യു സ്‌കറിയയുടെ (രാജു- 78) വേര്‍പാട് കൂട്ടിക്കല്‍ നിവാസികള്‍ക്ക് തീരാനഷ്ടമായി. കഴിഞ്ഞ പ്രളയത്തില്‍ കൂട്ടിക്കല്‍ മേഖലയില്‍ നൂറുകണക്കിനാളുകളാണ് ഭവനരഹിതരായത്. തലചായ്ക്കാന്‍ കൂരയും അതു നിര്‍മിക്കാന്‍ സ്ഥലവും ഇല്ലാതെ വിഷമിച്ചത്. അത്തരം ആളുകള്‍ക്കായി പുതിയ പദ്ധതിക്ക് രൂപംനല്‍കിയ മാത്യു സ്‌കറിയയെ നാട്ടുകാര്‍ക്ക് മറക്കാനാവില്ല. തന്‍റെ വീടിനടുത്ത്​ തന്നെ രണ്ടേക്കറോളം ഭൂമിയാണ് വീട് നിര്‍മിക്കാൻ സൗജന്യമായി നല്‍കിയത്. കൊക്കയാര്‍, കൂട്ടിക്കല്‍ പഞ്ചായത്തുകളിലെ നിരവധി കുടുംബങ്ങള്‍ക്ക് ഏറെ പ്രയോജനകരമായിരുന്നു. രണ്ടുമാസം മുമ്പ് കൂട്ടിക്കലില്‍ നടന്ന ചടങ്ങില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ മുഖാന്തരം ഗ്രാമപഞ്ചായത്തിന്​ വസ്തുവിന്‍റെ രേഖകള്‍ കൈമാറിയിരുന്നു. അതിന്‍റെ രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയായിവരുന്നതിനിടയിലാണ് അദ്ദേഹത്തെ നാടിന് നഷ്ടമായിരിക്കുന്നത്. KTG Side story Mathew skariya ഭവനനിർമാണത്തിനുള്ള വസ്തുവിന്‍റെ രേഖ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എക്ക് കൈമാറിയപ്പോൾ (ഫയൽചിത്രം)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story