Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:34 AM IST Updated On
date_range 9 March 2022 5:34 AM ISTഉത്രം മഹോത്സവം: ശബരിമലയിൽ ഇന്ന് കൊടിയേറ്റ്
text_fieldsbookmark_border
ശബരിമല: പൈങ്കുനി ഉത്രം മഹോത്സവത്തിനും മീനമാസ പൂജകള്‍ക്കുമായി ശബരിമലയിൽ നട തുറന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി നട തുറന്ന് ദീപങ്ങള്‍ തെളിച്ചു. കൊല്ലം ശക്തികുളങ്ങര ധർമശാസ്ത ക്ഷേത്രത്തിൽനിന്ന് കൊണ്ടുവന്ന കൊടിക്കൂറ സമർപ്പണവും നടന്നു. ഉത്സവ കൊടിയേറ്റ് ദിനമായ ബുധനാഴ്ച പുലര്‍ച്ച അഞ്ചിന് നട തുറക്കും. ശേഷം പതിവ് അഭിഷേകവും മറ്റുപൂജകളും തുടര്‍ന്ന് ബിംബ ശുദ്ധിക്രിയയും കൊടിയേറ്റ് പൂജയും നടക്കും. രാവിലെ 10.30 നും 11.30 നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് ഉത്സവ കൊടിയേറ്റ്. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനര് കൊടിയേറ്റ് നിർവഹിക്കും. 17 നാണ് പള്ളിവേട്ട. 18ന് ഉച്ചക്ക് ഉത്സവ സമാപനത്തോടനുബന്ധിച്ച് പമ്പയില്‍ ആറാട്ടും നടക്കും. ബുധനാഴ്ച മുതല്‍ നട അടക്കുന്ന 19 വരെ ഭക്തര്‍ക്ക് ദര്‍ശനത്തിന് സൗകര്യം ഉണ്ടായിരിക്കും. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ പ്രതിദിനം 15,000 ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരം നല്‍കും. കൂടാതെ, നിലക്കലില്‍ എത്തുന്ന അയ്യപ്പഭക്തര്‍ക്ക് സ്പോട്ട് ബുക്കിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story