Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightയുവതിക്കുനേരെ ആസിഡ്...

യുവതിക്കുനേരെ ആസിഡ് ആക്രമണം; ഭർത്താവ്​ അറസ്റ്റിൽ

text_fields
bookmark_border
യുവതിക്കുനേരെ ആസിഡ് ആക്രമണം; ഭർത്താവ്​ അറസ്റ്റിൽ
cancel
മുട്ടം (ഇടുക്കി): വനിതദിനത്തിൽ യുവതിക്കുനേരെ ആസിഡ് ആക്രമണം. തൊടുപുഴ-മുട്ടം ഇല്യാരി സ്വദേശിനി വാഴമലയിൽ സോനക്കാണ് (25) ഭർത്താവിന്‍റെ ആക്രമണത്തിൽ പരിക്കേറ്റത്​. സംഭവത്തിൽ ഭർത്താവ്​ മുട്ടം പള്ളിക്കത്തൊട്ടിയിൽ രാഹുൽ രാജിനെ (29) പൊലീസ് അറസ്റ്റ്​ ചെയ്തു. ചൊവ്വാഴ്ച രാവിലെ 8.30 ഓടെയാണ്​ സംഭവം. എട്ടുവർഷം മുമ്പ്​ വിവാഹിതയായ സോന ഏഴുവർഷമായി ഭർത്താവുമായി പിരിഞ്ഞ്​ കഴിയുകയാണ്​. ചൊവ്വാഴ്ച രാവിലെ മഞ്ഞപ്രയിൽ സോന താമസിക്കുന്ന വീട്ടിലെത്തിയാണ്​ ദേഹത്ത്​ ആസിഡ് ഒഴിച്ചത്. മുഖത്തും നെഞ്ചിലും അടക്കം 30 ശതമാനത്തോളം പൊള്ളലേറ്റ സോനയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആസിഡ് പ്ലാസ്റ്റിക് കുപ്പിയിലാക്കി കൊണ്ടുവന്ന രാഹുൽ സംസാരിക്കെ സോനയുടെ മുഖത്തേക്ക്​ ഒഴിക്കുകയായിരുന്നു. ആക്രമണത്തിനുശേഷം ഓടി രക്ഷപ്പെട്ട രാഹുലിനെ പിന്നീട് പൊലീസ് പിടികൂടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story