Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:33 AM IST Updated On
date_range 9 March 2022 5:33 AM ISTപ്രവാസി സ്ത്രീ കൂട്ടായ്മ ആരംഭിച്ചു
text_fieldsbookmark_border
കോട്ടയം: പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ ഇന്ത്യയുടെ നേതൃത്വത്തിൽ കേരളത്തിലെ പ്രവാസികളായ സ്ത്രീകളെ സംഘടിപ്പിച്ച് പ്രവാസി കൂട്ടായ്മ രൂപവത്കരിച്ചു. സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും അവരുടെ കുടുംബ ജീവിതം സുരക്ഷിതമാക്കുകയും അവരെ സ്വയം പര്യാപ്തരാക്കുകയുമാണ് ലക്ഷ്യം. ചെറുകിട വ്യവസായങ്ങൾ തുടങ്ങാൻ 10 അംഗം വീതമുള്ള 100 യൂനിറ്റ് ആരംഭിക്കും. ഇവർക്ക് പ്രവാസി സഹകരണ സംഘങ്ങൾ മുഖേന വായ്പകൾ നൽകാൻ കഴിയുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഐസക് പ്ലാപ്പള്ളിൽ അറിയിച്ചു. സംസ്ഥാന കൺവെൻഷൻ മുൻ എം.എൽ. എ സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്തു. മഹിള അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഏലിയാമ്മ ജോർജ് അധ്യക്ഷത വഹിച്ചു. ഉപദേശക ബോർഡ് ചെയർമാൻ മുഹമ്മദ് കലാം, ജോയി ദേവസ്യ, ഡോ. ഗോപാലകൃഷ്ണൻ, യു.കെ. വിദ്യാസാഗർ, തോമസ് മാത്യു, റോയി എബ്രഹാം, മധു വാകത്താനം, മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജയശ്രീ പ്രദീപ്, ഷീന വർഗീസ്, അക്കാമ്മ റോയി, തുഷാര രവി, ലത രാജൻ, ജൂബിത രാജൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story