Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനഷ്ടപരിഹാരം...

നഷ്ടപരിഹാരം നിഷേധിച്ചു​; ടാറ്റക്കെതിരെ പൊരുതി​​ 'ടാറ്റാ ടീ ഫുട്​ബാൾ ടീം'

text_fields
bookmark_border
നിയമപോരാട്ടം​ തുടങ്ങിയത്​ രണ്ട്​ പതിറ്റാണ്ടുമുമ്പ്​ കോട്ടയം: നീതിക്കായി ടാറ്റക്കെതിരെ മൈതാനത്തിന്​ പുറത്ത്​ പൊരുതുകയാണ്​ ടാറ്റാ ടീ ഫുട്​ബാൾ ടീം. അനധികൃതമായി പിരിച്ചുവിട്ടതിന്‍റെ പേരിൽ ലഭിക്കാനുള്ള നഷ്ടപരിഹാരം നൽകാൻ ടാറ്റ തയാറാകാത്തതാണ്​ ടീം അംഗങ്ങളും മാനേജ്​മെന്‍റും തമ്മിലാകാൻ കാരണം. 90കളിൽ​ കേരളത്തിലെ ഫുട്​ബാൾ മൈതാനങ്ങളെ ത്രസിപ്പിച്ചവരാണ്​ ടാറ്റാ ടീ ഫുട്​ബാൾ ടീം. കേരള പൊലീസും ടൈറ്റാനിയവും എസ്​.ബി.ടിയും കെൽട്രോണുമൊക്കെയായിരുന്നു അവരുടെ എതിരാളികൾ. കമ്പനിയിൽ പ്രതിസന്ധിയുണ്ടെന്നതിന്‍റെ പേരിൽ 2000ൽ ടീം പിരിച്ചുവിട്ടതോടെ കളിക്കാരുടെ കഷ്ടകാലം തുടങ്ങി. സംസ്ഥാനത്തെ വിവിധ സർവകലാശാല ടീമുകളിൽ മികച്ച പ്രകടനം നടത്തിയിരുന്ന കളിക്കാരെ അസിസ്റ്റന്‍റ്​ ഫീൽഡ്​ ഓഫിസർ, അസിസ്റ്റന്‍റ്​ ഫാക്ടറി ഓഫിസർ തസ്തികകളിൽ താൽക്കാലിക നിയമനം നൽകിയാണ്​ ടാറ്റാ ടീയിൽ ഫുട്​ബാൾ ടീം ഉണ്ടാക്കിയിരുന്നത്​. ഭാവിയിൽ സ്ഥിരം ജോലി നൽകുമെന്നായിരുന്നു വാഗ്​ദാനം. ഇത്തരത്തിൽ 1992ൽ ടീമിലെത്തിയവർക്ക്​ 2000 ആയിട്ടും നിയമനം നൽകിയില്ല. മാത്രമല്ല, അപ്രതീക്ഷിതമായി പിരിച്ചുവിടുകയും ചെയ്തു. അപ്പോഴേക്കും പ്രായപരിധി പിന്നിടാറായ കളിക്കാർക്ക്​ മറ്റ്​ ജോലികൾ നേടാനുമായില്ല. വിവിധ എസ്​റ്റേറ്റ്​ ടീമുകൾ തമ്മിൽ മത്സരങ്ങൾ നടക്കാറുള്ളതിനാൽ സന്തോഷ്​ ട്രോഫി ക്യാമ്പിൽ അടക്കം പ​ങ്കെടുക്കാനുള്ള അവസരവും നിഷേധിക്കപ്പെട്ടുവെന്ന്​ ടാറ്റാ ടീയുടെ ക്യാപ്​റ്റനായിരുന്ന പാലാ പ്രവിത്താനം സ്വദേശി ജയിംസുകുട്ടി തോമസ്​ പറഞ്ഞു. അതോടെ ഈ പ്രതിഭകളുടെ കഴിവ്​ ടാറ്റയുടെ തേയിലത്തോട്ടങ്ങൾക്കിടയിലെ മൈതാനങ്ങളിൽ ഒതുങ്ങി. എം.ജി സർവകലാശാല ടീമിന്‍റെ ക്യാപ്​റ്റനായിരിക്കെയാണ്​ ജയിംസുകുട്ടി ടാറ്റാ ടീയിലെത്തുന്നത്​. ദേശീയ ചാമ്പ്യൻമാരായ കാലിക്കറ്റ്​​ സർവകലാശാലയെ അട്ടിമറിച്ച്​ സൗത്ത്​ സോൺ ചാമ്പ്യൻമാരായ തിളക്കത്തിൽ നിൽക്കുമ്പോഴായിരുന്നു ​ചുവടുമാറ്റം. മൂന്നുമാസം കൂടു​മ്പോൾ കരാർ പുതുക്കിനൽകിയാണ്​ കളിക്കാരെ ടാറ്റാ നിലനിർത്തിയിരുന്നത്​. ഒരാഴ്ചയായിരുന്നു കരാറുകൾക്കിടയിലെ വിടവ്​. ഈ സമയത്ത്​ കളിക്കാർ ടാറ്റയുടെ ജീവനക്കാർ അല്ലാതാവും. എന്നാലും ടൂർണമെന്‍റുകളിൽ ടീം പ​ങ്കെടുക്കുകയും ചെയ്യും. സ്ഥിരനിയമനം നൽകാതിരിക്കാൻ കമ്പനിയെടുക്കുന്ന മുൻകരുതലാണ്​ ഇതെന്ന്​ ടീം അംഗങ്ങൾക്ക്​ മനസ്സിലായില്ല. 1997ൽ തൃശൂർ കോർപറേഷൻ സ്​റ്റേഡിയത്തിൽ എൻ.എ. ഡേവിഡ്​ മത്സരം നടക്കുന്നതിനിടെ എതിർടീമിലെ കളിക്കാരന്‍റെ ചവിട്ടേറ്റ്​ വലതുകാലിന്‍റെ ഞരമ്പുപൊട്ടിയതോടെ ജയിംസുകുട്ടിയുടെ ഭാവി ഇരുളിലായി. പിരിച്ചുവിടപ്പെട്ട്​ രണ്ടുവർഷത്തോളം കമ്പനി അധികൃതരുടെ കരുണക്കായി അലഞ്ഞ ടീം അംഗങ്ങൾ പിന്നീട്​ ലേബർ കോടതിയെ സമീപിച്ചു. സ്ഥിരം ജോലി അല്ലെങ്കിൽ മതിയായ നഷ്ടപരിഹാരം എന്നായിരുന്നു ആവശ്യം. സീനിയർ കളിക്കാർക്ക്​ 90,000 രൂപയും ബാക്കിയുള്ളവർക്ക്​ അതിൽ താഴെയും തുക നഷ്ടപരിഹാരമായി നൽകാൻ ലേബർ കോടതി വിധിച്ചു. എന്നാൽ, ഇത്​ നിഷേധിച്ച ടാറ്റ ഹൈകോടതിയിൽ അപ്പീൽ നൽകി. ഈ കേസ്​ ഇപ്പോഴും നടക്കുകയാണ്​. ജയിംസുകുട്ടിയെ കൂടാതെ ആന്‍റു വർഗീസ്​, സി. രാജു, വിനയൻ പി. ജോർജ്​, വി.എ. ഇമ്മാനുവൽ, സാബു ജയറാം, പി.ആർ. രഞ്ജൻ, ആന്‍റണി ജോൺ, എം. രാജേഷ്​, പി. രാജേന്ദ്രൻ, സെബി മാത്യു എന്നിവരാണ്​ നീതിക്കായി പൊരുതുന്നത്​. ഇതിൽ വിനയൻ പി. ജോർജ്​ ഇതിനിടെ മരണപ്പെടുകയും ചെയ്തു. ടാറ്റയുടെ മനസ്സലിഞ്ഞാൽ ജീവിതസായാഹ്​നത്തിലെങ്കിലും നീതി കിട്ടുമെന്ന പ്രതീക്ഷയിലാണിവർ. ടി. ജുവിൻ ചിത്രം ktg tatafootball ടാറ്റാ ടീ ഫുട്​ബാൾ ടീം (ഫയൽ ചിത്രം)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story