Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറോഡ് നിർമാണം ആരംഭിച്ചു

റോഡ് നിർമാണം ആരംഭിച്ചു

text_fields
bookmark_border
കിടങ്ങൂര്‍: കിടങ്ങൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ കുഴിയംപാലപ്പടി - കിഴക്കേടത്ത് റോഡിന്‍റെ നവീകരണം ആരംഭിച്ചു. ജില്ല പഞ്ചായത്തിന്‍റെ പദ്ധതിയിലുള്‍പ്പെടുത്തി ജില്ല പഞ്ചായത്ത് മെംബര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 12 ലക്ഷം രൂപ ഉപയോഗിച്ചാണ് ടാറിങ് നടത്തുന്നത്. മൂന്ന്​ മീറ്റര്‍ വീതിയുണ്ടായിരുന്ന റോഡ് സ്ഥലമുടമകള്‍ സൗജന്യമായി സ്ഥലം വിട്ടുനല്‍കി ആറ്​ മീറ്റര്‍ വീതിയില്‍ പുനര്‍നിര്‍മിച്ച് ടാറിങ് നടത്തുന്നതാണ് പദ്ധതി. റോഡിന്‍റെ നിര്‍മാണോദ്ഘാടനം ജില്ല പഞ്ചായത്ത് മെംബര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ പ്രഫ. ഡോ. മേഴ്‌സി ജോണ്‍ അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ തോമസ് മാളിയേക്കല്‍, പഞ്ചായത്ത് മെംബര്‍മാരായ ലൈസാമ്മ ജോര്‍ജ്​, കുഞ്ഞുമോള്‍ ടോമി എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story