Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:40 AM IST Updated On
date_range 8 March 2022 5:40 AM ISTജില്ലയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കുറവ്
text_fieldsbookmark_border
കോട്ടയം: ജില്ലയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ കഴിഞ്ഞ വർഷത്തെക്കാൾ കുറവ്. 2021ൽ 366 കേസുകളാണ് ആകെ രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ പത്തുവർഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ കണക്കാണിത്. അതേസമയം, 2020 ൽ 457 കേസുകളും 2019ൽ 601 കേസുകളും എടുത്തിട്ടുണ്ട്. 2021ൽ 67 ബലാത്സംഗക്കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അപമര്യാദയായി പെരുമാറിയതിന്- 126, തട്ടിക്കൊണ്ടുപോകൽ-എട്ട്, പൂവാലശല്യം- 14 , ഭർത്താവിന്‍റെയും ഭർതൃവീട്ടുകാരുടെയും ക്രൂരത- 79 , മറ്റ് കുറ്റകൃത്യങ്ങൾ- 72 എന്നിങ്ങനെ കേസുകളും ചാർജ് ചെയ്തു. സ്ത്രീധന മരണങ്ങൾ 2018 മുതൽ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം 2012, 2016, 2017 വർഷങ്ങളിൽ ഓരോ സ്ത്രീധന മരണം ഉണ്ടായിട്ടുണ്ട്. 2020ൽ 87 ബലാസത്സംഗക്കേസുകൾ റിപ്പോർട്ട് ചെയ്തു. അപമര്യാദയായി പെരുമാറിയതിന്-162, തട്ടിക്കൊണ്ടുപോകൽ- 17 , പൂവാലശല്യം-12, ഭർത്താവിന്‍റെയും ഭർതൃവീട്ടുകാരുടെയും ക്രൂരത- 76, മറ്റ് കുറ്റകൃത്യങ്ങൾ- 103 എന്നിവയും രജിസ്റ്റർ ചെയ്തു. 2011 മുതൽ 2021 വരെ ജില്ലയിൽ സ്ത്രീകൾക്കെതിരെ ഉണ്ടായ അതിക്രമങ്ങളുടെ കണക്ക് 2011- 730 2012-739 2013- 630 2014- 524 2015 -407 2016- 500 2017 -540 2018 -530 2019- 601 2020 -457 2021- 366
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story