Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസമൂഹം ജെൻഡർ ന്യൂട്രൽ...

സമൂഹം ജെൻഡർ ന്യൂട്രൽ ആവണം -​കലക്ടർ

text_fields
bookmark_border
കോട്ടയം: സമൂഹം ജെൻഡർ ന്യൂട്രൽ ആവണമെന്ന്​ കലക്ടർ ഡോ. പി.കെ. ജയശ്രീ. രാജ്യാന്തര വനിത ദിനത്തോടനുബന്ധിച്ച്​ കോട്ടയം പ്രസ്​ക്ലബിലെ വനിത മാധ്യമപ്രവർത്തകരുടെ കൂട്ടായ്​മ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അവർ. സ്ത്രീകളായാലും പുരുഷന്മാരായാലും അവരവരുടെ കഴിവിന്‍റെ വെളിച്ചത്തിലാവണം മുന്നിലെത്തേണ്ടത്​. അതിനുള്ള ധൈര്യം വരുംതലമുറക്കുണ്ടാകണം. പ്രശ്നങ്ങളെയും പ്രതിസന്ധികളെയും പോസിറ്റീവായി കാണാനും അനുകമ്പയോടെ കൈകാര്യം ചെയ്യാനും സ്ത്രീകൾക്കേ കഴിയൂ എന്നും കലക്ടർ അഭിപ്രായപ്പെട്ടു. മുതിർന്ന മാധ്യമപ്രവർത്തക ജോളി അടിമത്ര മുഖ്യപ്രഭാഷണം നടത്തി. പ്രസ്​ക്ലബ്​ വൈസ് ​പ്രസിഡന്‍റ്​ സുമി സുലൈമാൻ അധ്യക്ഷതവഹിച്ചു. വൈസ്​പ്രസിഡന്‍റ്​ ശ്രീകല ടി.മേനോൻ, മനോരമ സമ്പാദ്യം എഡിറ്റർ ഇൻ ചാർജ്​ എസ്​. രാജ്യശ്രീ എന്നിവർ സംസാരിച്ചു. പ്രസ്​ക്ലബ്​ നിർവാഹകസമിതിയംഗം അഞ്ജു ജെ.അച്ചാമ്മ സ്വാഗതവും മനോരമ ഓൺലൈൻ അസോസ്യേറ്റ്​ പ്രൊഡ്യൂസർ സേറാ ലക്ഷ്മി നന്ദിയും പറഞ്ഞു. .................... വനിത കൺവെൻഷൻ കോട്ടയം: കേരള പൊലീസ് അസോ. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിത ദിനത്തോടനുബന്ധിച്ച് നടത്തിയ കൺവെൻഷൻ ജില്ല പൊലീസ് മേധാവി ഡി. ശിൽപ ഉദ്ഘാടനം ചെയ്തു. സി.എം.എസ്​ കോളജ്​ അസോസ്യേറ്റ്​ പ്രഫ. ഡോ. മിറിയം മാണി മുഖ്യപ്രഭാഷണം നടത്തി. പബ്ലിക്​ പ്രോസിക്യൂട്ടർ അഡ്വ. ഗിരിജ ബിജു മുഖ്യാതിഥിയായിരുന്നു. കേരള പൊലീസ് അസോ. സംസ്ഥാന ജന. ​സെക്രട്ടറി കെ.പി. പ്രവീൺ സന്ദേശം നൽകി. സംസ്ഥാന നിർവാഹകസമിതി അംഗം സുനിമോൾ രാജപ്പൻ അധ്യക്ഷതവഹിച്ചു. KTL POLICE ASSO- കേരള പൊലീസ് അസോ. സംഘടിപ്പിച്ച വനിത കൺവെൻഷൻ ജില്ല പൊലീസ് മേധാവി ഡി. ശിൽപ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story