Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:39 AM IST Updated On
date_range 8 March 2022 5:39 AM ISTദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ സുമിത്തിന് സഹായം
text_fieldsbookmark_border
പൊൻകുന്നം: ദേശീയ കരാട്ടേ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ യോഗ്യത നേടിയ ചിറക്കടവ് പറപ്പള്ളിക്കുന്നേൽ സുമിത് ഷാജിക്ക് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ യാത്ര ചെലവ് നൽകി. സംസ്ഥാനതലത്തിൽ വിജയിച്ച് ദേശീയ തലത്തിന് യോഗ്യത നേടിയിരിക്കുകയാണ് സുമിത്. ദേശീയതല പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് മത്സരാർഥികൾക്ക് ഒളിമ്പിക്സ് യോഗ്യത ലഭിക്കുന്നത്. കഴിഞ്ഞദിവസം നടന്ന എം.ജി സർവകലാശാല കരാട്ടേ മത്സരത്തിലും കാഞ്ഞിരപ്പള്ളി ഐ.എച്ച്.ആർ.ഡി കോളജ് വിദ്യാർഥിയായ സുമിത് വിജയം കരസ്ഥമാക്കിയിരുന്നു. ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന്‍റെ ചെലവിനായുള്ള തുകയാണ് ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ സമ്മാനമായി നൽകിയത്. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ടി.എൻ. ഗിരീഷ് കുമാർ കുന്നുംഭാഗം ഫുട്ബാൾ ക്ലബ് നൽകിയ തുക സുമിത്തിന് സമ്മാനിച്ചു. കുന്നുംഭാഗം ഫുട്ബാൾ ക്ലബ് പ്രതിനിധി ടോണി, ഡി.വൈ.എഫ്.ഐ പൊൻകുന്നം മേഖല സെക്രട്ടറി പി.എസ്. ശ്രീജിത്, പ്രസിഡന്‍റ് ശരൺ ചന്ദ്രൻ, എ.ആർ. രോഹിത്, അനന്ദു എന്നിവർ പങ്കെടുത്തു. KTL VZR 5 Travel Expense ചിത്രവിവരണം ദേശീയ കരാട്ടേ ചാമ്പ്യൻഷിപ് യോഗ്യത നേടിയ സുമിത് ഷാജിക്ക് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ടി.എൻ. ഗിരീഷ് കുമാർ സഹായം കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
