Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:38 AM IST Updated On
date_range 8 March 2022 5:38 AM ISTക്‌നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണ ദിനാഘോഷങ്ങള്‍ക്ക് പ്രൗഢോജ്ജ്വല സമാപനം
text_fieldsbookmark_border
കോട്ടയം: ക്‌നാനായ പ്രേഷിത കുടിയേറ്റത്തിന്‍റെ അനുസ്മരണ ദിനത്തോടനുബന്ധിച്ച ആഘോഷങ്ങള്‍ക്ക് പ്രൗഢോജ്ജ്വല സമാപനം. കുടിയേറ്റ അനുസ്മരണദിനാചരണങ്ങള്‍ക്ക് മുന്നോടിയായി ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ക്‌നാനായ കാത്തലിക് വിമൻസ് അസോസിയേഷന്‍, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നീ സംഘടനകളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച പ്രേഷിത കുടിയേറ്റ അനുസ്മരണ സന്ദേശയാത്ര ക്‌നാനായ സമുദായത്തിന്‍റെ വിശ്വാസതീഷ്ണതയുടെയും ഇഴയടുപ്പത്തിന്‍റെയും നേര്‍സാക്ഷ്യമായി. 14 ഫൊറോനകളിലെയും ഗംഭീര വരവേൽപിനുശേഷം ക്രിസ്തുരാജ കത്തീഡ്രല്‍ അങ്കണത്തില്‍ സന്ദേശയാത്ര എത്തിച്ചേര്‍ന്നപ്പോള്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ക്നായി തോമയുടെയും ഉറഹ മാര്‍ യൗസേപ്പിന്‍റെയും പ്രതിമ അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് അനാച്ഛാദനം ചെയ്തു. സമ്മേളനത്തില്‍ അതിരൂപത സഹായ മെത്രാൻമാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെ.സി.സി പ്രസിഡന്‍റ് തമ്പി എരുമേലിക്കര, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. ജോയി കട്ടിയാങ്കല്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരായ ഫാ. തോമസ് ആനിമൂട്ടില്‍, ബിനോയി ഇടയാടിയില്‍, കെ.സി.ഡബ്ല്യു.എ പ്രസിഡന്‍റ് ലിന്‍സി രാജന്‍, കെ.സി.വൈ.എല്‍ പ്രസിഡന്‍റ് ലിബിന്‍ ജോസ് എന്നിവര്‍ സംസാരിച്ചു. സന്ദേശയാത്രക്ക് യുവതീയുവാക്കളും കുട്ടികളും ഒന്നുചേര്‍ന്ന് വാദ്യമേളങ്ങളുടെയും മാര്‍ഗംകളിയുടെയും ഫ്ലാഷ് മോബിന്‍റെയും നടവിളികളുടെയും പുരാതനപ്പാട്ടുകളുടെയും അകമ്പടിയോടെ ആവേശോജ്ജ്വല സ്വീകരണമാണ് നൽകിയത്. കെ.സി.സി പ്രസിഡന്‍റ് തമ്പി എരുമേലിക്കര, സെക്രട്ടറി ബിനോയി ഇടയാടിയില്‍, കെ.സി.വൈ.എല്‍ പ്രസിഡന്‍റ് ലിബിന്‍ പാറയില്‍, കെ.സി.സി അതിരൂപത ഭാരവാഹികളായ ഡോ. ലൂക്കോസ് പുത്തന്‍പുരക്കല്‍, തോമസ് അരയത്ത്, ബാബു കദളിമറ്റം, സ്റ്റീഫന്‍ കുന്നുംപുറം, സൈമണ്‍ പാഴുകുന്നേല്‍, ഷാജി കണ്ടച്ചാംകുന്നേല്‍, തോമസ് അറക്കത്തറ എന്നിവര്‍ സന്ദേശയാത്രക്ക് നേതൃത്വം നല്‍കി. പടം: dp
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story