Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:37 AM IST Updated On
date_range 8 March 2022 5:37 AM ISTസ്റ്റാർട്ടപ് മിഷൻ അവാർഡ് എം.ജി സർവകലാശാലക്ക്
text_fieldsbookmark_border
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലക്ക് കേരള സ്റ്റാർട്ടപ് മിഷന്‍റെ അംഗീകാരം. വിദ്യാർഥികളുടെയും ഗവേഷകരുടെയും നൂതന ആശയങ്ങളെ അവയുടെ വാണിജ്യ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നവിധം സ്റ്റാർട്ടപ് സംരംഭങ്ങൾ ആരംഭിക്കുന്നതിന് നൽകിവരുന്ന സഹായങ്ങളും പ്രോത്സാഹനവും കണക്കിലെടുത്ത് ഒരുകോടിയുടെ കാഷ് അവാർഡാണ് മിഷൻ സർവകലാശാലക്ക് നൽകിയിരിക്കുന്നത്. അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ തൊഴിൽ അന്വേഷകർ എന്ന നിലയിൽനിന്ന് സംരംഭകരും തൊഴിൽ ദാതാക്കളുമായി പരിവർത്തനം ചെയ്യുന്നതിന് സർവകലാശാലക്ക് കീഴിൽ പ്രവർത്തിക്കുന്ന ബിസിനസ് ഇന്നവേഷൻ ആൻഡ് ഇൻകുബേഷൻ സെന്‍റർ നിരവധി പദ്ധതികൾ നടത്തിവരുന്നുണ്ട്. ഒരേസമയം വാണിജ്യസാധ്യതകളുള്ള ഗവേഷണ പദ്ധതികൾ വിജയകരമായി ഏറ്റെടുക്കുന്നതിനും അതിന് അനുയോജ്യമായ വിധത്തിൽ സംരംഭകരെ വാർത്തെടുക്കുന്നതിനുമുള്ള പരിപാടികളാണ് സർവകലാശാല നടപ്പിലാക്കിവരുന്നത്. പാലാ സെന്‍റ് ജോസഫ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ നടന്ന ഐ.ഇ.ഡി.സി-ഉച്ചകോടിയിൽ സമ്മാനത്തുകയായ ഒരുകോടിയുടെ ചെക്ക് കേരള സ്റ്റാർട്ട്‌പ് മിഷൻ പ്രോജക്ട് ഡയറക്ടർ പി. മുഹമ്മദ് റിയാസിൽനിന്ന് മഹാത്മാഗാന്ധി സർവകലാശാല ബിസിനസ് ഇന്നവേഷൻ ആൻഡ് ഇൻകുബേഷൻ സെന്‍റർ ഡയറക്ടർ ഡോ. ഇ.കെ. രാധാകൃഷ്ണൻ ഏറ്റുവാങ്ങി. ഫോട്ടോ: KTL Start up കേരള സ്റ്റാർട്ടപ് മിഷന്‍റെ അവാർഡ് ഡോ. ഇ.കെ. രാധാകൃഷ്ണൻ മിഷൻ പ്രോജക്ട് ഡയറക്ടർ പി. മുഹമ്മദ് റിയാസിൽനിന്ന് ഏറ്റുവാങ്ങുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story