Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:37 AM IST Updated On
date_range 8 March 2022 5:37 AM ISTഗോത്രവർഗ മേഖലയിലെ ഭക്ഷ്യഭദ്രത: ഭാസുര പദ്ധതിക്ക് തുടക്കം
text_fieldsbookmark_border
മുണ്ടക്കയം: സംസ്ഥാന ഭക്ഷ്യകമീഷന്‍റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ഗോത്രവർഗ വനിത ഭക്ഷ്യഭദ്ര കൂട്ടായ്മയായ 'ഭാസുര'യുടെ രൂപവത്കരണത്തിന് ജില്ലയിൽ തുടക്കമായി. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ഭക്ഷ്യകമീഷൻ അംഗം അഡ്വ. സബിത ബീഗം മുഖ്യപ്രഭാഷണം നടത്തി. അഡീഷനൽ ജില്ല മജിസ്ട്രേറ്റ് ജിനു പുന്നൂസ്, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രേഖ ദാസ്, വൈസ് പ്രസിഡന്‍റ് ദിലീഷ് ദിവാകരൻ, ജില്ല സപ്ലൈ ഓഫിസർ ജലജ ജി.എസ്. റാണി, ജില്ല പഞ്ചായത്ത് അംഗങ്ങളായ ശുഭേഷ് സുധാകരൻ, പി.ആർ. അനുപമ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. പ്രദീപ്, പട്ടികവർഗ വികസന വകുപ്പ് ജില്ല പ്രോജക്ട് ഓഫിസർ എസ്. വിധുമോൾ എന്നിവർ സംസാരിച്ചു. ..................... സ്ത്രീപക്ഷ നവകേരള പ്രചാരണ ജാഥയും സ്ത്രീശക്തി സംഗമവും കോട്ടയം: വനിത ദിനാഘോഷത്തിന്‍റെ ഭാഗമായി ജില്ല പഞ്ചായത്തും കുടുംബശ്രീ ജില്ല മിഷനും കുമരകം ഗ്രാമപഞ്ചായത്തും ചേർന്ന് സ്ത്രീശക്തിസംഗമവും സ്‌ത്രീപക്ഷ നവകേരള പ്രചാരണജാഥയും സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മി ഉദ്ഘാടനം ചെയ്തു. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ധന്യ സാബു അധ്യക്ഷതവഹിച്ചു. കലക്ടർ ഡോ. പി.കെ. ജയശ്രീ മുഖ്യപ്രഭാഷണം നടത്തി. ജില്ല പൊലീസ് മേധാവി ഡി. ശിൽപ വനിതദിന സന്ദേശം നൽകി. ചടങ്ങിലെ മുഖ്യാതിഥിയായ ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി, ഹരിതകർമ സേനാംഗങ്ങൾ എന്നിവരെ കലക്ടർ പൊന്നാട അണിയിച്ചു. ജില്ല പ്ലാനിങ് ഓഫിസർ ലിറ്റി മാത്യു, കുടുംബശ്രീ ജില്ല മിഷൻ കോഓർഡിനേറ്റർ അഭിലാഷ് ദിവാകർ, കുമരകം ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, സി.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story