Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപിടികിട്ടാപ്പുള്ളി...

പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

text_fields
bookmark_border
കോട്ടയം: ആറുവർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ വെസ്റ്റ് പൊലീസ് പിടികൂടി. തൃശൂർ ജില്ലയിൽ വിവിധ പൊലീസ് സ്​റ്റേഷനുകളിൽ വധശ്രമം ഉൾപ്പെടെ കേസുകളിൽ പ്രതിയായ തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി വാവ എന്ന ബിനോജാണ് പിടിയിലായത്. ജില്ല പൊലീസിന്‍റെ ഓപറേഷൻ കാവൽ പദ്ധതിയുടെ ഭാഗമായി ഞായറാഴ്ച പരിശോധന നടത്തവെ തിരുനക്കര ഭാഗത്തുവെച്ച് ബിനോജിനെ സംശയം തോന്നി പിടികൂടുകയായിരുന്നു. അഞ്ച്​ കേസുകളിൽ പിടികിട്ടാപ്പുള്ളിയാണ്​. പ്രതിയെ മതിലകം പൊലീസിന്​ കൈമാറി. കോട്ടയം ടൗൺ ഭാഗത്ത് തമ്പടിച്ചിരിക്കുന്ന ഗുണ്ട ലിസ്റ്റിൽ ഉൾപ്പെട്ടവർക്കെതിരെ നടപടി തുടരുമെന്ന്​ എസ്​.പി അറിയിച്ചു. KTL ARREST VAVA-
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story