Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമതേതര കേരളത്തിന്...

മതേതര കേരളത്തിന് തീരാനഷ്ടം -കാതോലിക്ക ബാവ

text_fields
bookmark_border
കോട്ടയം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ അനുശോചിച്ചു. മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുന്നതിലെന്നും മുന്നിലായിരുന്നു അദ്ദേഹമെന്ന് പറഞ്ഞ ബാവ, രാഷ്ട്രീയ നേതാവ് എന്ന നിലയിലും സമുദായ നേതാവ് എന്ന നിലയിലും അദ്ദേഹത്തിന്‍റെ നിലപാടുകളും പ്രവര്‍ത്തനങ്ങളും ഏറെ മികവുറ്റതായിരുന്നു. ജാതി - മത ഭേദമന്യേ എല്ലാവരെയും സ്‌നേഹത്തോടെ ചേര്‍ത്തുപിടിച്ച്​ പ്രവര്‍ത്തിച്ച സൗമ്യനായ നേതാവിന്‍റെ വിയോഗം മതേതര കേരളത്തിന് തീരാ നഷ്ടമാണ്. രാഷ്ട്രീയ മണ്ഡലത്തിലെ ആത്മീയ ശോഭ -ജോസ് കെ. മാണി എം.പി കോട്ടയം: കേരള രാഷ്ട്രീയ മണ്ഡലത്തിലെ ആത്മീയ ശോഭയാണ് അസ്തമിച്ചതെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി. സ്വന്തം പ്രവർത്തന ശൈലിയിലൂടെ എല്ലാവരുടെയും സ്നേഹവും ആദരവും നേടിയ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അപ്രതീക്ഷിത വിയോഗം രാഷ്ട്രീയ-മത-ആത്മീയ മണ്ഡലങ്ങളിൽ സൃഷ്ടിക്കുന്ന ശൂന്യത പ്രതീക്ഷകൾക്ക് അപ്പുറമായിരിക്കുമെന്ന് ജോസ് കെ. മാണി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story