Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവേലകളി നിയോഗമാക്കി...

വേലകളി നിയോഗമാക്കി കാട്ടാമ്പാക്ക് കരക്കാര്‍

text_fields
bookmark_border
വേലകളി നിയോഗമാക്കി കാട്ടാമ്പാക്ക് കരക്കാര്‍
cancel
(Photo) ഏറ്റുമാനൂര്‍ : ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ വേലകളി നിയോഗമാക്കി കാട്ടാമ്പാക്ക് കരക്കാർ. രണ്ട് മുതല്‍ ഒമ്പതാം ഉത്സവദിവസം വരെ വൈകീട്ട് കാഴ്ചശ്രീബലിയോടനുബന്ധിച്ചാണ് വേലകളി. പടിഞ്ഞാറെനടയില്‍ എഴുന്നള്ളി നില്‍ക്കുന്ന ഏറ്റുമാനൂരപ്പന്‍റെ മുന്നില്‍ കുമ്പിടലോടെ ക്ഷേത്രമൈതാനിയില്‍നിന്ന്​ ആരംഭിക്കുന്ന വേലകളി ശ്രീകൃഷ്ണന്‍കോവില്‍ വഴി വില്ലുകുളത്തിലെത്തി അവിടെനിന്ന്​ ക്ഷേത്രത്തിന്‍റെ കിഴക്കുവശത്തു കൂടി തെക്കേനടയിലെത്തി സമാപിക്കും. ഏറ്റുമാനൂരപ്പന്‍ കാട്ടാമ്പാക്ക് തേവര്‍ത്തുമലയില്‍ സ്വയംഭൂവായി എന്നും അവിടെ മഠത്തില്‍ കുടുംബംവക ക്ഷേത്രത്തില്‍ മുന്നേമുക്കാല്‍ നാഴിക ഇരുന്നശേഷം ഏറ്റുമാനൂരിലേക്ക്​ പോന്നു എന്നുമാണ് വിശ്വാസം. ഏറ്റുമാനൂരപ്പന് അകമ്പടിയേകിയ കളരിക്കാരെ അനുസ്മരിപ്പിക്കുന്ന വേഷവിധാനങ്ങളാണ് വേലകളിക്കാരുടെത്. കാട്ടാമ്പാക്കിലെ ഇരുപതോളം കുടുംബക്കാര്‍ മഠത്തില്‍ ക്ഷേത്രത്തോടനുബന്ധിച്ചുള്ള കളരിയില്‍ വേലകളി അഭ്യസിച്ചുവരുന്നുണ്ട്. മറ്റ് പല ക്ഷേത്രങ്ങളില്‍നിന്ന്​ പ്രതിഫലം വാങ്ങാറുണ്ടെങ്കിലും ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന അവകാശമെന്ന നിലയില്‍ വഴിപാടായാണ് ഇവര്‍ വേലകളി നടത്തുന്നത്. പടം - ഏറ്റുമാനൂർ ക്ഷേത്രത്തിൽ നടന്ന വേലകളി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story