Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപാറത്തോട് 'രാത്രി...

പാറത്തോട് 'രാത്രി നടത്തം'

text_fields
bookmark_border
പാറത്തോട്: വനിത ദിനത്തോടനുബന്ധിച്ച് പാറത്തോട് പഞ്ചായത്തിലെ വനിതകൾ 'രാത്രി നടത്തം' സംഘടിപ്പിച്ചു. പാറത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ സിന്ധു മോഹനൻ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന വനിത ശിശുക്ഷേമ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് സംഘടിപ്പിച്ച രാത്രി നടത്തത്തിൽ പാറത്തോട് പഞ്ചായത്തിലെ കുടുബശ്രീ, അംഗൻവാടി പ്രവർത്തകർ , വനിത ജനപ്രതിനിധികൾ മുതലായവർ പങ്കെടുത്തു. പാറത്തോട് കവല മുതൽ, പൊടിമറ്റം സെന്‍റ്​ ഡൊമിനിക്‌സ് കോളജ് പടിക്കൽ വരെ രാത്രി എട്ടരയോടെ മെഴുകുതിരികൾ കത്തിച്ചുപിടിച്ചായിരുന്നു നടത്തം. സ്ത്രീകൾക്കും പെൺകുട്ടികൾക്കും പൊതുയിടങ്ങളിൽ രാത്രിയിൽ ഭയമില്ലാതെ സഞ്ചരിക്കുവാൻ മതിയായ സുരക്ഷ ഒരുക്കണമെന്ന്​ ഇവർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story