Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഉത്സവത്തിരക്കിനിടെ...

ഉത്സവത്തിരക്കിനിടെ ചീറിപ്പാഞ്ഞ ബൈക്ക് അപകടത്തില്‍പെട്ടു; രണ്ടുപേര്‍ക്ക് പരിക്ക്

text_fields
bookmark_border
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഉത്സവതിരക്കിനിടെ എം.സി റോഡിലൂടെ ചീറിപ്പാഞ്ഞ ബൈക്ക് അപകടത്തില്‍പെട്ടു. കഴിഞ്ഞദിവസം രാത്രി പത്തോടെ ഏറ്റുമാനൂര്‍ പടിഞ്ഞാറെ നടയിലായിരുന്നു അപകടം. ബൈക്ക് യാത്രികരായ മാന്നാനം സ്വദേശി വിഷ്ണു(20), ആര്‍പ്പൂക്കര സ്വദേശി അഖില്‍ (19) എന്നിവർക്കാണ്​ പരിക്കേറ്റത്. ഏറ്റുമാനൂര്‍ ഭാഗത്തുനിന്ന് എറണാകുളം റൂട്ടില്‍ പോയ ബൈക്ക് പടിഞ്ഞാറെനടയില്‍ കാറിൽ തട്ടി മറിയുകയായിരുന്നു. ഉടന്‍തന്നെ ക്ഷേത്രമൈതാനത്തുനിന്ന് എത്തിയ അഭയം ആംബുലന്‍സില്‍ ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ടൗണില്‍നിന്ന്​ അമിതവേഗത്തില്‍ മറ്റ് വാഹനങ്ങളെ മറികടന്ന് അപകടകരമാംവിധമാണ് ഇവര്‍ ബൈക്കില്‍ സഞ്ചരിച്ചിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അതേസമയം, സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്ന് ഏറ്റുമാനൂര്‍ പൊലീസ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story