Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightരാത്രി നടത്തവുമായി...

രാത്രി നടത്തവുമായി അംഗൻവാടി ജീവനക്കാർ

text_fields
bookmark_border
രാത്രി നടത്തവുമായി അംഗൻവാടി ജീവനക്കാർ
cancel
മുണ്ടക്കയം: ലോക വനിത ദിനത്തോട്​ അനുബന്ധിച്ച് കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസ് പ്രോജക്ടിന്‍റെ കീഴിലെ അംഗൻവാടി ജീവനക്കാർ രാത്രിനടത്തം സംഘടിപ്പിച്ചു. 'പൊതു ഇടം എന്‍റേതും' സന്ദേശവുമായി അംഗൻവാടി അധ്യാപകരും ആശാവർക്കർമാരും സി.ഡി.എസ് അംഗങ്ങളും ചേർന്നായിരുന്നു രാത്രിനടത്തം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ രേഖ ദാസ്​ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം പി.ആർ. അനുപമ മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന പഞ്ചായത്ത് അംഗം സൂസമ്മ മാത്യു ഭദ്രദീപം തെളിച്ചു. കില ഫാക്കൽറ്റി റെജീന റഫീക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ജെനറ്റ്, സി.ഡി.എസ് ചെയർപേഴ്സൻ പി.ജി. വസന്തകുമാരി, പഞ്ചായത്തിലെ വനിത മെംബർമാർ തുടങ്ങിയവർ പങ്കെടുത്തു. മുണ്ടക്കയം ടൗൺ ചുറ്റിയായിരുന്നു രാത്രിനടത്തം . KTL WBL ICDS Nadatham മുണ്ടക്കയത്ത് സംഘടിപ്പിച്ച രാത്രിനടത്തം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story