Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസർക്കാർ പ്രസുകളെ...

സർക്കാർ പ്രസുകളെ തകർക്കുന്ന നടപടിയിൽനിന്ന് പിന്തിരിയണം -അഡ്വ. പി.എ. സലിം

text_fields
bookmark_border
സർക്കാർ പ്രസുകളെ തകർക്കുന്ന നടപടിയിൽനിന്ന് പിന്തിരിയണം -അഡ്വ. പി.എ. സലിം
cancel
പൊൻകുന്നം: സർക്കാർ പ്രസുകളെ തകർക്കുന്ന നടപടികളിൽനിന്ന് അധികൃതർ പിന്തിരിയണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എ. സലിം ആവശ്യപ്പെട്ടു. കേരള ഗവ. പ്രസസ് വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായി നടത്തിയ സമരപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഷ്ടമായ പോസ്റ്റ് ഓഫിസ് അച്ചടി പുനഃസ്ഥാപിക്കുക, സർക്കാർ അച്ചടി ജോലിക്കുള്ള പുറംകരാർ അവസാനിപ്പിക്കുക, സർക്കാറിന്‍റെ തൊഴിലാളിവിരുദ്ധ നയങ്ങൾ തിരുത്തുക, പ്രിന്‍റിങ്, ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ സീനിയോറിറ്റി, പ്രമോഷൻ തർക്കങ്ങൾ ശാശ്വതമായി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംസ്ഥാന വ്യാപകമായി സമരം നടത്തുന്നത്. യൂനിറ്റ് വൈസ് പ്രസിഡന്‍റ് ഡി. സുനിൽ അധ്യക്ഷതവഹിച്ചു. എൻ.ജി.ഒ അസോ. സംസ്ഥാന വൈസ് പ്രസിഡന്‍റ് തോമസ് ഹെർബിറ്റ് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി പി.എ. ഷമീർ , കെ.എ. ബിൽഷാദ് കെ.എ. മുഹമ്മദ് നിഷാദ് ,ദർശന ജോർജ് എന്നിവർ സംസാരിച്ചു. KTL VZR 9 Govt Press ചിത്രവിവരണം പ്രസ് വർക്കേഴ്സ് കോൺഗ്രസിന്‍റെ പ്രക്ഷോഭം കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എ. സലീം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story