Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2022 5:32 AM IST Updated On
date_range 7 March 2022 5:32 AM ISTസംസ്ഥാന ജൂനിയര്‍ ഗേള്‍സ് ഹോക്കി; തിരുവനന്തപുരം ജേതാക്കൾ
text_fieldsbookmark_border
പത്തനംതിട്ട: ഏഴാമത് സംസ്ഥാന ജൂനിയര്‍ ഗേള്‍സ് ഹോക്കി ചാമ്പ്യന്‍ഷിപ്പിൽ തിരുവനന്തപുരം ജേതാക്കളായി. റണ്ണര്‍ അപ് ആയി പാലക്കാട്, റണ്ണേഴ്സ് അപ് ആയി എറണാകുളവും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ ഹോക്കി താരം പി.ആര്‍. ശ്രീജേഷിനെ പരിശീലിപ്പിച്ച കോച്ച് ജയകുമാര്‍, മുന്‍ ഹോക്കി താരം അനീറ്റ, കേരള ഹോക്കി ടീമിലേക്ക് പ്രവേശനം നേടിയ പ്രമോദ്, സിനി, പ്രശാന്ത്, ജില്ല സ്പോര്‍ട്സ് വാര്‍ഡന്‍ കെ.സി. സുരേന്ദ്രന്‍, ടൂര്‍ണമെന്റ് ഡയറക്ടര്‍ രാധാമണി സുകുമാരന്‍ തുടങ്ങിയവരെ ആദരിച്ചു. ജില്ല ഹോക്കി പ്രസിഡന്റ് കെ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഫോട്ടോ PTL 11 HOCKY പത്തനംതിട്ട ജില്ല സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന ജൂനിയര്‍ ഹോക്കി ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ടീമിനുള്ള ട്രോഫി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് സമ്മാനിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story