Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപൊലീസ്​ മേധാവിയുടെ...

പൊലീസ്​ മേധാവിയുടെ പേരുപയോഗിച്ച്​ ​ അധ്യാപികയുടെ ലക്ഷങ്ങൾ തട്ടി

text_fields
bookmark_border
തിരുവനന്തപുരം: പൊലീസ്​ സേനയെതന്നെ ഞെട്ടിച്ച്​ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിന്‍റെ പേരിലും ഓണ്‍ലൈൻ തട്ടിപ്പ്. അനിൽ കാന്തിന്‍റെ പേരിൽ വ്യാജ വാട്സ്ആപ് അക്കൗണ്ടുണ്ടാക്കി കൊല്ലത്തെ ഒരു അധ്യാപികയിൽനിന്നും സംഘം തട്ടിയത് 14 ലക്ഷം രൂപ​. ഉത്തരേന്ത്യൻ ലോബി നടത്തിയ ഈ തട്ടിപ്പിനെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. മുമ്പ്​ പല ഉന്നത പൊലീസ്​ ഉദ്യോഗസ്ഥരുടെയും ​വ്യാജ ഫേസ്​ബുക്ക്​ അക്കൗണ്ടുണ്ടാക്കിയുള്ള തട്ടിപ്പുകൾ നിരവധി നടന്നിട്ടുണ്ട്​. എന്നാൽ, സംസ്ഥാന പൊലീസ്​ മേധാവിയുടെ വ്യാജ വാട്​സ്​ആപ്​ അക്കൗണ്ടുണ്ടാക്കി നടത്തിയ തട്ടിപ്പിൽ പൊലീസ്​ തന്നെ ഞെട്ടിയിരിക്കുകയാണ്​. ഓണ്‍ലൈൻ ലോട്ടറി അടിച്ചുവെന്ന് ചൂണ്ടിക്കാട്ടി കൊല്ലം കുണ്ടറ സ്വദേശിയായ അധ്യാപികക്ക് ലഭിച്ച സന്ദേശത്തിലൂടെയാണ്​ തട്ടിപ്പിന്‍റെ തുടക്കം. സമ്മാനത്തുക നൽകുന്നതിന് മുമ്പ് നികുതി അടക്കാനുള്ള പണം കമ്പനിക്ക് നൽകണമെന്ന് തട്ടിപ്പ്​ സംഘം സന്ദേശമയച്ചു. സംശയം തോന്നിയ അധ്യാപിക തിരിച്ച്​ സന്ദേശമയച്ചപ്പോള്‍ പിന്നാലെയെത്തിയത്​ ഡി.ജി.പിയുടെ സന്ദേശമാണ്. ടാക്സ് അടയ്ക്കണമെന്നും അല്ലെങ്കിൽ നിയമനടപടി നേരിടുമെന്നും ഡി.ജി.പിയുടെ ചിത്രം വച്ചുള്ള വാട്സ് ആപ്​ സന്ദേശത്തിൽ വ്യക്​തമാക്കി. ഡി.ജി.പിയുടേതെന്ന പേരിലുള്ള സന്ദേശത്തിൽ താൻ ഇപ്പോള്‍ ഡൽഹിയിലാണെന്നും അറിയിച്ചു. സംശയം മാറ്റാൻ അധ്യാപിക പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചു. ഡി.ജി.പി അന്ന്​ ഡൽഹിയിലേക്ക് പോയെന്ന മറുപടിയാണ്​ ലഭിച്ചത്​. അതോടെ സന്ദേശമയക്കുന്നത് ഡി.ജി.പിയാണെന്ന് ഉറപ്പിച്ച അധ്യാപിക തട്ടിപ്പ്​ സംഘത്തിന്‍റെ വലയിൽ കുരുങ്ങി. അങ്ങനെ പണവും നഷ്ടമായി. അസം സ്വദേശിയുടെ പേരിലെടുത്ത ഒരു നമ്പറിൽനിന്നാണ് വ്യാജ വാട്സ്ആപ് അക്കൗണ്ടുണ്ടാക്കി തട്ടിപ്പു നടത്തിയെന്ന് ഹൈടെക് സെല്ലിന്‍റെ അന്വേഷണത്തിൽ കണ്ടെത്തി. തട്ടിപ്പ്​ സംഘത്തിനായി പൊലീസ്​ അന്വേഷണവും ആരംഭിച്ചു. സൈബർ തട്ടിപ്പിൽ ജാഗ്രത പുല‍ത്തണമെന്ന് പൊലീസ് ജനങ്ങള്‍ക്ക് നിർദശം നൽകുമ്പോഴാണ് സംസ്ഥാന പൊലീസ് മേധാവിയുടെ പേരിൽ ഇപ്പോള്‍ തട്ടിപ്പ് നടന്നിരിക്കുന്നത്​ എന്നത്​ പൊലീസിനും നാണക്കേടായിട്ടുണ്ട്​. മുമ്പ്​ വ്യാജ ഫേസ്​ബുക്ക്​ അക്കൗണ്ടുണ്ടാക്കി പല ഉന്നതരുടേയും പേരിൽ നടത്തിയ തട്ടിപ്പുകളിലും പ്രതികളെ പിടികൂടാൻ പൊലീസിന്​ കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story