Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 5:40 AM IST Updated On
date_range 6 March 2022 5:40 AM ISTഐ.എൻ.എൽ ജില്ല സംഗമം
text_fieldsbookmark_border
കോട്ടയം: ജില്ലയിലെ ഇന്ത്യൻ നാഷനൽ ലീഗ് പ്രവർത്തകരുടെ സംഗമം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പ്രസ് ക്ലബ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന പ്രസിഡന്‍റ് എ.പി അബ്ദുൽ വഹാബ് സംഗമം ഉദ്ഘാടനം ചെയ്യും. ഇതിനൊപ്പം നടക്കുന്ന അംഗത്വവിതരണ കാമ്പയിൻ സംസ്ഥാന ജനറൽ സെക്രട്ടറി നാസർ കോയ തങ്ങൾ നിർവഹിക്കും. കാഞ്ഞിരപ്പള്ളിയിലെ പ്രവാസിയും പൊതുപ്രവത്തകനുമായി ഷാജി പാടിക്കലും നൂറോളം സഹപ്രവത്തകരും ഐ.എൻ.എൽ പാർട്ടി അംഗത്വമേറ്റെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി നാസർ കോയാ തങ്ങൾ അംഗത്വം നൽകി സ്വീകരിക്കും. വാർത്തസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.കോം നജീബ്, ജില്ല പ്രസിഡന്‍റ് സലിം വാഴമറ്റം, പൊതുപ്രവത്തകൻ ഷാജി പാടിക്കൽ തുടങ്ങിയവർ പങ്കെടുത്തു. ......................... സർക്കാറിനെ കബളിപ്പിച്ച് ഒരുകോടിയോളം തട്ടിയെടുത്തു സ്പോർട്സ് കൗൺസിലിനെതിരെ വോളിബാൾ അസോ. കൗൺസിൽ പ്രസിഡൻറ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സ്ഥലം പതിച്ചുവാങ്ങിയെന്നും ആരോപണം കോട്ടയം: സ്പോർട്സ് കൗൺസിലിനെതിരെ ആരോപണവുമായി വോളിബാൾ അസോ. രംഗത്ത്. സ്പോർട്സ് കൗൺസിലിൽ പ്രസിഡന്‍റ് ജെ. മേഴ്സിക്കുട്ടനെ പുറത്താക്കണമെന്ന് സ്റ്റേറ്റ് വോളിബാൾ അസോ. വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സ്വന്തമായി താമസസ്ഥലമോ കളിസ്ഥലമോ ഇല്ലാതെ മേഴ്സിക്കുട്ടൻ അക്കാദമിയുടെ പേരിൽ സർക്കാറിനെ കബളിപ്പിച്ച് ഒരുകോടിയോളം രൂപ തട്ടിയെടുത്തിട്ടുണ്ട്. സർക്കാറിൽനിന്ന് തട്ടിയെടുത്ത തുകയുടെ കണക്ക് സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നും അസോ. ആവശ്യപ്പെട്ടു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വീട് വെക്കാൻ സ്ഥലമില്ലെന്നുപറഞ്ഞ് എറണാകുളം ജില്ലയിലെ കണ്ണായസ്ഥലത്ത് 10 സെന്‍റ് ഭൂമിയും സർക്കാറിൽനിന്ന് ഇവർ പതിച്ചുവാങ്ങിയിട്ടുണ്ടെന്നും അസോ. ആരോപിച്ചു. സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികൾക്ക് സ്പോർട്സ് കിറ്റുകളും ഭക്ഷണവും അനുവദിക്കാതെ ബുദ്ധിമുട്ടിക്കുകയും അസോ. നടത്തുന്ന ചാമ്പ്യൻഷിപ് നടക്കാതിരിക്കാൻ കോച്ചുകളെ ഭീഷണിപ്പെടുത്തുകയുമാണെന്ന് ഇവർ പറഞ്ഞു. കേരളത്തിലെ ആറ് അസോസിയേഷനുകളിൽ വോളിബാൾ അസോസിയേഷനെ മാത്രം അകാരണമായി സസ്പെൻഡ് ചെയ്തതായും ഓർഡർ നേരിട്ട് അയക്കാതെ സോഷ്യൽ മീഡിയയിലൂടെയാണ് അയച്ചതെന്നും അസോ. ഭാരവാഹികൾ പറഞ്ഞു. ഇക്കാര്യങ്ങൾ സൂചിപ്പിച്ച് കായികമന്ത്രിക്ക് ഇ-മെയിലായി പരാതി അയച്ചിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ സ്റ്റേറ്റ് വോളിബാൾ അസോ. സി.ഇ.ഒ നാലകത്ത് ബഷീർ, ജോ. സെക്രട്ടറി ബാബു പാലാട്ട്, മെംബർ ചാർളി ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story