Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 5:40 AM IST Updated On
date_range 6 March 2022 5:40 AM ISTസപ്ലൈകോയിൽ അവശ്യവസ്തുക്കളുടെ ക്ഷാമം
text_fieldsbookmark_border
കോട്ടയം: അവശ്യവസ്തുക്കളുടെ വിലവർധനയിനിടെ സപ്ലൈകോ സ്റ്റോറുകൾ കാലി. സബ്സിഡിയുള്ള ഭക്ഷ്യവസ്തുക്കൾക്ക് കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. പലതവണ എത്തിയിട്ടും സാധനങ്ങൾ ലഭിക്കാത്ത സാഹചര്യമാണെന്ന് ഉപഭോക്താക്കൾ പറയുന്നു. പരിപ്പ്, വെളിച്ചെണ്ണ, തുവര, ഉഴുന്ന്, വൻപയർ തുടങ്ങിയവക്കാണ് സപ്ലൈകോയിൽ ക്ഷാമം നേരിടുന്നത്. പലയിടങ്ങളിൽ അരിയും കിട്ടാനില്ല. വിപണിവിലയെക്കാൾ കുറവിൽ സാധനങ്ങൾ ലഭിക്കുമെന്നതിനാൽ സപ്ലൈകോയെ ആശ്രയിക്കുന്നവർ നിരവധിയാണ്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കൂടുതൽ സാധാരണക്കാർ സപ്ലൈകോയിലേക്ക് എത്തുന്നുമുണ്ട്. എന്നാൽ, അവശ്യവസ്തുക്കൾക്കുണ്ടായ ക്ഷാമം ജനങ്ങൾക്ക് വൻതിരിച്ചടിയാണ് നൽകുന്നത്. യുക്രെയ്നിലെ യുദ്ധത്തെതുടർന്ന് പാമൊയിൽ, സൂര്യകാന്തി എണ്ണ, നിലക്കടല എണ്ണ തുടങ്ങിയവക്ക് വില വർധിച്ചിരിക്കുകയാണ്. ഇതോടെ കൂടുതൽ പേർ വെളിച്ചെണ്ണ തേടി എത്തുന്നു. എന്നാൽ, കുറച്ച് സ്റ്റോക്കുമാത്രമാണ് എത്തുന്നത്. അതിനാൽ സാധാനങ്ങൾ എത്തുന്നതിനെക്കാൾ വേഗത്തിൽ തീരുന്ന സ്ഥിതിയാണ്. മുളക് ഉൾപ്പെടെ സാധനങ്ങൾ എല്ലാമാസവും ലഭിക്കാത്തതും സാധാരണക്കാർക്ക് തിരിച്ചടിയാണ്. വറ്റൽ മുളകിന് വലിയതോതിൽ വില വർധിച്ചിട്ടുണ്ട്. ഇതോടെ കൂടുതൽപേരാണ് സപ്ലൈകോയിൽ വറ്റൽമുളക് തേടിയെത്തുന്നത്. എന്നാൽ, ഒറ്റപ്പെട്ട മാസങ്ങളിലാണ് ലഭിക്കുന്നത്. ഒരുമാസത്തിൽ സബ്സിഡി നിരക്കിൽ അരക്കിലോ മാത്രമാണ് ലഭിക്കുന്നത്. അതിനാൽ പൊടിപ്പിക്കാൻ കഴിയുന്നില്ല. സ്റ്റോക്ക് ഇല്ലാതിരുന്ന മാസങ്ങളിലെ മുളക് പോലുള്ളവ തുടർമാസങ്ങളിൽ അനുവദിച്ചാൽ സാധാരണക്കാർ ഗുണകരമാകുമെന്നും ഉപഭോക്താക്കൾ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story