Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചാസിന്‍റെ...

ചാസിന്‍റെ പ്രദർശനമേളക്ക്​ നാളെ തുടക്കം

text_fields
bookmark_border
കോട്ടയം: ആസാദി കി അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി ഖാദി ഗ്രാമവ്യവസായ കമീഷന്‍ ചാസിന്‍റെ നേതൃത്വത്തില്‍ ഖാദി ബോര്‍ഡ്, വ്യവസായ വകുപ്പ്, എസ്​.ബി കോളജ് എന്നിവരുടെ സഹകരണത്തോടെ പി.എം.ഇ.ജി.പി ഖാദി എക്‌സിബിഷൻ നടത്തും. എസ്​.ബി കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തിങ്കളാഴ്ച മുതല്‍ 13 വരെയാണ്​ എക്‌സിബിഷൻ. മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഖാദി ഗ്രാമോദ്യോഗ് വിദ്യാലയത്തിന്‍റെ കോറല്‍ ജൂബിലി ഉദ്ഘാടനം കേന്ദ്ര ഖാദി കമീഷന്‍ ദേശീയ ചെയര്‍മാന്‍ വിനയ്കുമാര്‍ സക്‌സേന നടത്തും. എട്ടിന്​ രാവിലെ 10.30ന്​ ഗാന്ധിജി ഖാദി ഒറ്റമുണ്ട് ധാരിയായതിന്‍റെ നൂറാം വാര്‍ഷിക ഉദ്ഘാടനം അഖിലേന്ത്യ ഖാദി ബോര്‍ഡ് അംഗം കൊടിക്കുന്നില്‍ സുരേഷ് എം.പി നിര്‍വഹിക്കും. ജോബ് മൈക്കിള്‍ എം.എൽ.എ ആദ്യവിൽപനയുടെ ഉദ്ഘാടനം നിര്‍വഹിക്കും. തുടർന്ന്​ വനിതദിന സമ്മേളന ഉദ്ഘാടനം നഗരസഭ അധ്യക്ഷ സന്ധ്യ മനോജ് നിര്‍വഹിക്കും. 12ന് വിദ്യാര്‍ഥിദിന സംഗമത്തിന്‍റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. 13ന് 11ന് കുടുംബദിനാചാരണ ഉദ്ഘാടനം കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ നിര്‍മല ജിമ്മി നിര്‍വഹിക്കും. 13ന്​ വൈകീട്ട് ഏഴിന്​ ചേരുന്ന സമാപനസമ്മേളനം കലക്ടര്‍ ഡോ. പി.കെ. ജയശ്രീ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തില്‍ ചാസ് ഖാദി ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍, ജനറല്‍ കണ്‍വീനര്‍ പ്രഫ. പി.സി. അനിയന്‍കുഞ്ഞ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ വി.ജെ. ലാലി, പബ്ലിസിറ്റി ചെയര്‍മാന്‍ ജോസ്​കുട്ടി കുട്ടന്‍പേരൂര്‍, കണ്‍വീനര്‍ സൈബി അക്കര എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story