Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 5:40 AM IST Updated On
date_range 6 March 2022 5:40 AM ISTകെ.ആർ. നാരായണൻ ചരമവാർഷികം
text_fieldsbookmark_border
തലയോലപ്പറമ്പ്: അമ്പതാണ്ടിന് മുമ്പ് കെ.ആർ കൈവരിച്ച വികസന നേട്ടങ്ങൾക്കൊപ്പമെത്താൻ 40 വർഷം വൈക്കത്തിന്‍റെ ഭരണം കൈയാളിയ ഇടതുപക്ഷത്തിന് സാധിച്ചില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. കോൺഗ്രസ് നേതാവും വൈക്കത്തിന്‍റെ മുൻ എം.എൽ.എയുമായിരുന്ന കെ.ആർ. നാരായണന്‍റെ അമ്പതാമത് ചരമ വാർഷികവും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈക്കത്തിന്‍റെ അടിസ്ഥാനവികസനം തന്‍റെ കർമമണ്ഡലങ്ങളിലൂടെ സാധ്യമാക്കിയ കെ.ആറിന് തലയോലപ്പറമ്പിൽ ഉചിതമായ സ്മാരകം നിർമിക്കണമെന്ന് കോൺഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് അഡ്വ. പി.പി. ബിബിച്ചൻ അധ്യക്ഷതവഹിച്ചു. അക്കരപ്പാടം ശശി, മോഹൻ ഡി.ബാബു, വി.ടി. ജയിംസ്, കെ.ഡി. ദേവരാജൻ, എൻ.സി. തോമസ്, എസ്. ജയപ്രകാശ്, കെ.കെ. ഷാജി, പി.വി. പ്രസാദ്, അബ്ദുസ്സലാം റാവുത്തർ, എ. സനീഷ് കുമാർ, ജയ്ജോൺ പേരയിൽ, രേണുക രതീഷ്, ലീന ഡി.നായർ , എം.കെ. ഷിബു, എം. അനിൽകുമാർ പി.കെ. ജയപ്രകാശ്, വിജയമ്മ ബാബു, ആർ. അനീഷ് തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: KTL KR narayanan പ്രമുഖ കോൺഗ്രസ് നേതാവും മുൻ വൈക്കം എം.എൽ.എയുമായിരുന്ന കെ.ആർ. നാരായണന്‍റെ 50ആം ചരമവാർഷിക അനുസ്മരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story