Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 5:40 AM IST Updated On
date_range 6 March 2022 5:40 AM ISTമഴക്കാലപൂര്‍വ ശുചീകരണം: ജില്ലയിൽ ആക്ഷന്‍പ്ലാന്‍
text_fieldsbookmark_border
കോട്ടയം: മഴക്കാലപൂര്‍വ ശുചീകരണത്തിനായി ജില്ലയില്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയാറാക്കും. ഉൾപ്പെടുത്തേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് കലക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന ആരോഗ്യജാഗ്രത ജില്ലതല കോര്‍ കമ്മിറ്റി യോഗം ചർച്ചചെയ്തു. മഴക്കാല രോഗങ്ങൾക്ക് പുറമെ എലിപ്പനി, മഞ്ഞപ്പിത്തം, മലമ്പനി തുടങ്ങി സാംക്രമിക രോഗങ്ങള്‍ പടരുന്നതിനുള്ള സാധ്യതകൂടി കണക്കിലെടുത്ത് മുൻകരുതൽ പ്രവര്‍ത്തനങ്ങൾ പ്ലാനിൽ ഉൾപ്പെടുത്തും. പ്രവർത്തനങ്ങളുടെ നിർവഹണ പുരോഗതി കൃത്യമായി അവലോകനം ചെയ്യണമെന്ന് ജില്ല മെഡിക്കൽ ഓഫിസർക്ക് നിർദേശം നൽകി. വാര്‍ഡുതല ശുചീകരണം ഊർജിതമാക്കും. ഹരിതകര്‍മസേനയുടെ സജീവ ഇടപെടൽ ഉറപ്പാക്കും. ഹോട്ട്സ്പോട്ടുകളായി ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുള്ള 17 ഇടങ്ങളിൽ പ്രത്യേക ജാഗ്രത നിർദേശങ്ങൾ നൽകും. റബര്‍-പൈനാപ്പിള്‍ തോട്ടങ്ങളില്‍ കൊതുക് പെരുകുന്നത് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍. പ്രിയ, തദ്ദേശസ്വയംഭരണ വകുപ്പ് ജോ. ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ബിനു ജോണ്‍, ശുചിത്വ മിഷന്‍ ജില്ല കോഓഡിനേറ്റര്‍ ബെവിന്‍ ജോണ്‍ വര്‍ഗീസ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.കെ. ശ്യാംകുമാർ തുടങ്ങിയവർ പങ്കെടുത്തു. ....................... കൗണ്‍സലിങ് സെന്‍റര്‍ പ്രവര്‍ത്തനം ആരംഭിച്ചു ഈരാറ്റുപേട്ട: ബ്ലോക്ക് പഞ്ചായത്തില്‍ സൈക്കോ സോഷ്യല്‍ സര്‍വിസ് സ്‌കീം കൗണ്‍സലിങ് സെന്‍റർ പ്രവര്‍ത്തനമാരംഭിച്ചു. കുട്ടികളിലും മുതിര്‍ന്നവരിലും വർധിച്ചുവരുന്ന മാനസിക പിരിമുറുക്കം, സ്വഭാവപെരുമാറ്റ വൈകല്യങ്ങള്‍, പഠന പ്രശ്‌നങ്ങള്‍, കുടുംബപ്രശ്‌നങ്ങള്‍, ആത്മഹത്യ പ്രവണത, സ്‌ക്രീന്‍ അഡിക്ഷന് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കൗണ്‍സലിങ് നൽകും. ബുധനാഴ്ചകളിൽ രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് സെന്‍ററിന്‍റെ പ്രവർത്തനം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഓമന ഗോപാലന്‍ പ്രവർത്തനോദ്ഘാടനം നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ആര്‍. ശ്രീകല അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മറിയാമ്മ ഫെര്‍ണാണ്ടസ്, ജോസഫ് ജോര്‍ജ്, മിനി സാവിയോ, കെ.കെ. കുഞ്ഞുമോന്‍ , ബി.ഡി.ഒ സക്കീര്‍ ഹുസൈന്‍ ഇബ്രാഹീം, എ.ഇ.ഒ ഷംല ബീവി, ശിശുവികസന പദ്ധതി ഓഫിസര്‍ കെ. ജാസ്മിൻ എന്നിവര്‍ സംസാരിച്ചു. ........................ കോഴ്സ് സൗജന്യമായി പഠിക്കാം കോട്ടയം: കഞ്ഞിക്കുഴിയിൽ പ്രവർത്തിക്കുന്ന പ്രധാൻമന്ത്രി കൗശൽ കേന്ദ്രയിൽ മാർച്ച് ഏഴിന് ആരംഭിക്കുന്ന കസ്റ്റമർ റിലേഷൻഷിപ് മാനേജ്മെന്‍റ് കോഴ്സിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സി പ്രായം 18 നും 29 നും മധ്യേ. രണ്ടുമാസം ദൈർഘ്യമുള്ള കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റും സ്വകാര്യ കമ്പനികളിൽ തൊഴിൽ നേടുന്നതിനുള്ള അവസരവുമൊരുക്കും. ഫോൺ: 9846321764.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story