Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബസും ബൈക്കും...

ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

text_fields
bookmark_border
കോട്ടയം: ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. പുന്നത്തുറ സ്വദേശി നന്ദകിഷോറിനാണ് (18) പരിക്കേറ്റത്. ശനിയാഴ്ച വൈകീട്ട് എം.സി റോഡിൽ കാരിത്താസിന് സമീപമായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്ന്​ ഏറ്റുമാനൂരിലേക്കുവന്ന തമിഴ്‌നാട് രജിസ്‌ട്രേഷൻ ടൂറിസ്റ്റ് ബസ് എതിർദിശയിൽ നിന്നെത്തിയ നന്ദകിഷോറിന്‍റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. നന്ദകിഷോർ റോഡിലേക്ക്​ വീണു. വിവരം അറിഞ്ഞെത്തിയ ഹൈവേ പട്രോളിങ്​ സംഘം സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമാനൂർ പൊലീസ് മേൽനടപടി സ്വീകരിച്ചു. ...................... മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ മർദിച്ചെന്നു പരാതി കോട്ടയം: മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ സമീപവാസി മർദിച്ചെന്ന് പരാതി. കാലൊടിഞ്ഞ അതിരമ്പുഴ സ്വദേശിയായ യുവാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സമീപവാസിയുടെ വീടിന്‍റെ മതിലിന് സമീപത്തെ കല്ലെടുത്ത് കളയുകയും അസഭ്യം പറയുകയും ചെയ്തതെന്നാരോപിച്ച്​ മർദിക്കുകയായിരുന്നു. മർദനത്തിൽ പരിക്കേറ്റ് റോഡരികിൽ കിടന്ന ഇയാളെ ഇതുവഴി കടന്നു പോയ അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ്​ ബിജു വലിയമലയുടെ നേതൃത്വത്തിലാണ് ആശുപത്രിയിൽ എത്തിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story