Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്ട്രീറ്റ് ടൂറിസം...

സ്ട്രീറ്റ് ടൂറിസം പദ്ധതി: റിസോഴ്‌സ് ഡയറക്ടറി പ്രകാശനം ചെയ്തു

text_fields
bookmark_border
വൈക്കം: ഉത്തരവാദിത്ത ടൂറിസം മിഷന്‍ മറവന്‍തുരുത്ത് പഞ്ചായത്തുമായി ചേര്‍ന്ന് നടപ്പാക്കുന്ന സ്ട്രീറ്റ് ടൂറിസം പദ്ധതിയുടെ റിസോഴ്‌സ് ഡയറക്ടറി പ്രകാശനവും പരിശീലന ഉദ്ഘാടനവും മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. പൂര്‍ണമായി പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ നടപ്പാക്കാന്‍ വിഭാവനം ചെയ്യുന്ന പദ്ധതി തദ്ദേശ സ്ഥാപനങ്ങള്‍ക്കും തദ്ദേശവാസികള്‍ക്കും വിനോദസഞ്ചാര പ്രക്രിയയില്‍ മുഖ്യപങ്ക് വഹിക്കാനാവുംവിധമാണ് നടപ്പാക്കുന്നത്. സി.കെ. ആശ എം.എൽ.എ അധ്യക്ഷതവഹിച്ചു. ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷന്‍ കോഓഡിനേറ്റര്‍ കെ. രൂപേഷ്കുമാര്‍ പദ്ധതി വിശദീകരിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.കെ. രഞ്ജിത്, പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ബി. രമ, ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ പി.എസ്. പുഷ്പമണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ പി.ആര്‍. സലില, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ സുഷമ സന്തോഷ്, മറവന്‍തുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ വി.ടി. പ്രതാപന്‍ തുടങ്ങിയവര്‍ സംസാരിച്ചു. KTL VAIKOM- സ്ട്രീറ്റ് ടൂറിസം പദ്ധതിയുടെ റിസോഴ്‌സ് ഡയറക്ടറി പ്രകാശനം മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story