Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചൂരക്കുന്നിൽ...

ചൂരക്കുന്നിൽ തീപിടിത്തം; പത്തേക്കറിൽ തീപടർന്നു

text_fields
bookmark_border
ചൂരക്കുന്നിൽ തീപിടിത്തം;  പത്തേക്കറിൽ തീപടർന്നു
cancel
കങ്ങഴ: ചൂരക്കുന്നിൽ തീപിടിത്തം. പത്തേക്കറോളം സ്ഥലത്ത് തീപടർന്നു. വെള്ളിയാഴ്ച രാത്രി 9.30ഓടെയാണ് ആദ്യം തീപിടിത്തമുണ്ടായത്. വായ്പൂര്​ സ്വദേശി തൊണ്ടിയാർവലിൽ ഇസ്മായിൽകുട്ടി റാവുത്തർ, പത്തനാട് മണിയംകുളത്ത് അബു എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ആദ്യം തീപിടിത്തമുണ്ടായത്. തുടർന്ന് സമീപത്തെ പറമ്പുകളിലേക്ക് തീ വ്യാപിക്കുകയായിരുന്നു. വർഷങ്ങളായി കാടുകയറിയ കുന്ന് പൂർണമായി കത്തിനശിച്ചു. വിവരമറിഞ്ഞ് പാമ്പാടിയിൽനിന്ന്​ അഗ്‌നിരക്ഷ സേന എത്തി രാത്രി 12ഓടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് സമീപത്തെ കൃഷിയിടങ്ങളിലേക്ക് വ്യാപിക്കാതെ തീ നിയന്ത്രിച്ചതിനാൽ വലിയ നാശനഷ്ടം ഒഴിവായി. ശനിയാഴ്ച രാവിലെ പത്തരയോടെ വീണ്ടും ഇവിടെ തീപിടിത്തമുണ്ടായി. വീണ്ടും അഗ്‌നിരക്ഷ സേന എത്തിയാണ് തീയണച്ചത്. മുൻ വർഷങ്ങളിലും ചൂരക്കുന്നിൽ തീപിടിത്തമുണ്ടായിരുന്നു. വേനൽക്കാലത്ത് സാമൂഹിക വിരുദ്ധർ തീയിടുന്നതാണ് സംഭവത്തിന് പിന്നിലെന്ന് പ്രദേശവാസികൾ ആരോപിച്ചു. .... കങ്ങഴ ചൂരക്കുന്നിലുണ്ടായ തീപിടിത്തം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story