Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസമാധാന ശ്രമത്തിന്...

സമാധാന ശ്രമത്തിന് ഇന്ത്യ മധ്യസ്ഥത വഹിക്കണം -യൂത്ത് ഫ്രണ്ട് എം

text_fields
bookmark_border
സമാധാന ശ്രമത്തിന് ഇന്ത്യ മധ്യസ്ഥത വഹിക്കണം -യൂത്ത് ഫ്രണ്ട് എം
cancel
പൊൻകുന്നം: യുദ്ധം അവസാനിപ്പിച്ച് യുക്രെയ്​നും റഷ്യയും തമ്മിൽ സമാധാന അന്തരീക്ഷം നിലനിർത്തുന്നതിന്​ ഇന്ത്യ മധ്യസ്ഥത വഹിക്കണമെന്നും യുക്രെയ്​നിൽ അകപ്പെട്ട ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് ഇടപെടൽ കാര്യക്ഷമമാക്കണമെന്നും യൂത്ത് ഫ്രണ്ട് എം ചിറക്കടവ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊൻകുന്നം ടൗണിൽ ലോകസമാധാനത്തിനായി പ്രാർഥനായജ്ഞം നടത്തി. പ്രസിഡന്‍റ്​ റിച്ചു സുരേഷ്​ നേതൃത്വം നൽകി. അഡ്വ. സുമേഷ് ആൻഡ്രൂസ്, ഷാജി നല്ലേപ്പറമ്പിൽ ,രാഹുൽ ബി. പിള്ള, ജോബി വെട്ടിമല, ഷിജോ കൊട്ടാരം, കെ.എ. എബ്രഹാം, ഫിനോ പുതുപ്പറമ്പിൽ ,ലിജോ കുന്നപ്പള്ളി എന്നിവർ പങ്കെടുത്തു. KTL VZR 2 Youth Front ചിത്രവിവരണം യൂത്ത് ഫ്രണ്ട് എം ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊൻകുന്നം ടൗണിൽ നടത്തിയ പ്രാർഥന യജ്ഞം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story