Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightദുരന്തഭൂമിയിൽനിന്ന്​...

ദുരന്തഭൂമിയിൽനിന്ന്​ സാക്കിറും ആഷിക്കും വീടിന്‍റെ തണലിൽ

text_fields
bookmark_border
ദുരന്തഭൂമിയിൽനിന്ന്​ സാക്കിറും ആഷിക്കും വീടിന്‍റെ തണലിൽ
cancel
KTG WBL YUKRAIN STORY നൗഷാദ് വെംബ്ലി കാഞ്ഞിരപ്പള്ളി: കാതടിപ്പിക്കുന്ന മിസൈല്‍ ശബ്ദങ്ങള്‍ക്കിടയിൽനിന്ന്​ സാക്കിറും ആഷിക്കും വീടിന്‍റെ തണലിലെത്തി. യുക്രെയ്​നില്‍ മെഡിസിന്‍ വിദ്യാര്‍ഥികളായ കാഞ്ഞിരപ്പള്ളി വളവിനാല്‍ ഷംനാദ്- ഷിബി ദമ്പതികളുടെ മകന്‍ ആഷിക് ഷംനാദ് (21), പാറയില്‍ ഷമീര്‍- ഷബാന ദമ്പതികളുടെ മകന്‍ സാക്കിര്‍ ബിന്‍ റഫീക് (21) എന്നിവര്‍ നാടണഞ്ഞതിലെ സന്തോഷത്തിലാണ് കുടുംബവും മലയോരമേഖലയും. യുക്രെയ്നിൽ യുദ്ധം ആരംഭിച്ചപ്പോള്‍ കാര്യമാക്കിയിരുന്നില്ല. പക്ഷേ, ഓരോ ദിവസവും കടന്നുപോവുമ്പോള്‍ യുദ്ധത്തിന്‍റെ തീവ്രത ഉയർന്നു. ഇവര്‍ താമസിക്കുന്ന കെട്ടിടത്തിന്​ സമീപമായിരുന്നു ബങ്കറുകള്‍. അപകട സൂചന അറിയിച്ച്​ സൈറൺ ശബ്ദിക്കുന്നതോടെ ബങ്കറുകളില്‍ അഭയംതേടും. ആ ദിവസങ്ങളെക്കുറിച്ച്​ പറയുമ്പോള്‍ അവരനുഭവിച്ചതത്രയും മുഖത്തുകാണാനാവും. 24മുതല്‍ 27 വരെ ഹോസ്റ്റലിലും ബങ്കറിലുമായി കഴിഞ്ഞു. 27ന്​ അതിര്‍ത്തിയിലേക്ക് നീങ്ങാന്‍ എംബസിയില്‍നിന്നു നിര്‍ദേശം ലഭിച്ചു. 28ന് രാവിലെ 8.30ന് ഹോസ്റ്റലില്‍ നിന്നു അത്യാവശ്യത്തിനുള്ളതെല്ലാം കൈയിലെടുത്തു യാത്ര ആരംഭിച്ചു. കാല്‍നടയായി മൂന്നുകിലോമീറ്റര്‍. വഴിയില്‍ മൃതദേഹങ്ങളും മിസൈല്‍ അവശിഷ്ടങ്ങളും തകര്‍ന്ന ട്രക്കുകളും. ധൈര്യം ചോരാതെ യാത്ര തുടർന്നു. റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു ഹംഗറി, പോളണ്ട്, സ്​​ലോവാക്യ, റുമേനിയ എന്നീ അതിര്‍ത്തികളിലേക്കാണ് പോവേണ്ടത്. അങ്ങോട്ടടുക്കാന്‍ കഴിയാത്ത തിരക്ക്​. ഒടുവില്‍ ട്രെയിന്‍ ഉപേക്ഷിച്ചു ടാക്‌സിക്കാരുമായി വിലപേശി 12പേര്‍ ഹംഗറിക്കടുത്ത് ഉസ്രുവിലെത്തി. 14 മണിക്കൂര്‍ യാത്രയായിരുന്നു അത്. അവിടെനിന്നു മറ്റൊരു വാഹനത്തില്‍ ചോപ്പിലും പിന്നീട് സഹോണിയയിലുമെത്തി. എമിഗ്രേഷന്‍ ക്ലിയറന്‍സ് കഴിഞ്ഞ്​ അഞ്ചു മണിക്കൂര്‍ യാത്രചെയ്ത് ബുഡാപെസ്റ്റിൽ. അവിടെനിന്നാണ് വിമാനം ലഭിച്ചത്. അതിര്‍ത്തിയിലെത്തിയശേഷം ഇന്ത്യന്‍ എംബസിയുടെ ഭക്ഷണവും മറ്റു സഹായവും ലഭിച്ചു. എന്നാല്‍, അതിനു മുമ്പു ഫോണ്‍ സഹായം പോലും ലഭ്യമായിരുന്നില്ലെന്നു ഇവര്‍ പറഞ്ഞു. ഹംഗറിവരെ ആരുടെയും സഹായം ലഭിച്ചില്ല. എന്നാല്‍ ശേഷം വളന്‍റിയര്‍മാരും എംബസി അധികൃതരും സജീവമായിരുന്നു. യുക്രെയ്​ന്‍ കടക്കുംവരെ ബാഗില്‍ കരുതിയ ബിസ്‌കറ്റും വെള്ളവുമായിരുന്നു ഭക്ഷണം. KTG WBL YUKRAIN STORY ഫോട്ടോ.... ആഷിക്കും സാക്കിറും യാത്രക്കിടയില്‍ 2, കുടുംബത്തോടൊപ്പം...
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story