Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകൃഷിചെയ്ത പച്ചക്കറികൾ...

കൃഷിചെയ്ത പച്ചക്കറികൾ സ്കൂളിന്​​ നൽകി മാതൃകയായി വിദ്യാർഥികൾ

text_fields
bookmark_border
കൃഷിചെയ്ത പച്ചക്കറികൾ സ്കൂളിന്​​ നൽകി മാതൃകയായി വിദ്യാർഥികൾ
cancel
വൈക്കം: വീട്ടുമുറ്റത്തും മട്ടുപ്പാവിലും കൃഷിചെയ്ത പച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണ പരിപാടിക്ക് നൽകി മാതൃകയായി​ വൈക്കം പള്ളിപ്രത്തുശ്ശേരി സെന്‍റ്​ ലൂയീസ് യു.പി സ്കൂൾ വിദ്യാർഥികളായ ശിഖ സുധീറും നിഖ സുധീറും. ആറാം ക്ലാസിലും നഴ്സറിയിലും പഠിക്കുന്ന കുട്ടികൾ കൃഷികാര്യങ്ങളിൽ ഏറെ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്​. ഈ താൽപര്യം മനസ്സിലാക്കിയ സ്കൂൾ അധികൃതരും രക്ഷിതാക്കളും മികച്ച പ്രോത്സാഹനമാണ്​ ഇവർക്ക്​ നൽകിയത്. കോവിഡ് മൂലം സ്കൂൾ അടച്ചിട്ടകാലത്ത് കൃഷിപ്പണിക്ക്​ ശിഖയും നിഖയും സമയം മാറ്റിവെച്ചു. ചീര, തക്കാളി, പച്ചമുളക്, വെണ്ട എന്നിവയാണ് പ്രധാനമായും കൃഷി ചെയ്തത്. വീട്ടുമുറ്റവും വീടി‍ൻെറ ടെറസുമാണ് കൃഷിയിടങ്ങൾ. ശിഖയുടെയും നിഖയുടെയും മാതാപിതാക്കളായ സുധീറും രാജിയും സ്കൂളിലെ പി.ടി.എ എക്സിക്യൂട്ടിവ് അംഗങ്ങളാണ്​. സ്കൂൾ ഹെഡ്മാസ്റ്റർ ബൈജുമോൻ ജോസഫ്, അധ്യാപികമാരായ സ്റ്റെല്ല ജോസഫ്, സിസ്റ്റർ സ്മിത പൗലോസ്, സിസ്റ്റർ റിറ്റി പോൾ, റെജി ജോസഫ്, കെ.ജെ. ജിൻസി എന്നിവർ വീട്ടിലെത്തി പച്ചക്കറികൾ ഏറ്റുവാങ്ങി. പടം: കുട്ടികൾ കൃഷിചെയ്ത പച്ചക്കറികൾ സ്കൂൾ ഹെഡ്മാസ്റ്റർ ബൈജുമോൻ ജോസഫിന്‍റെ നേതൃത്വത്തിൽ സ്വീകരിക്കാൻ എത്തിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story