Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:45 AM IST Updated On
date_range 5 March 2022 5:45 AM ISTകടുത്തുരുത്തി അർബൻ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു
text_fieldsbookmark_border
കടുത്തുരുത്തി: അർബൻ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. കോട്ടയം അസി. രജിസ്ട്രാർ(ജനറൽ) രാജീവ് എം.ജോൺ അഡ്മിനിസ്ട്രേറ്റിവായി ചുമതലയേറ്റു. വെള്ളിയാഴ്ച വൈകീട്ട് മുന്നോടെ ബാങ്കിലെത്തിയാണ് അദ്ദേഹം ചുതലയേറ്റത്. കോട്ടയം ജോയന്‍റ് രജിസ്ട്രാറുടെ നിർദേശപ്രകാരം സീനിയർ സഹകരണസംഘം ഇൻസ്പെക്ടർ എ.എൻ. ഷീബാമോൾ നടത്തിയ പരിശോധനയിൽ ബാങ്കിൽ രണ്ടുകോടി 76 ലക്ഷം രൂപയുടെ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഭരണസമിതിയുടെ മൊഴിയെടുത്ത ശേഷമാണ് നടപടിയെന്ന് രാജീവ് എം.ജോൺ പറഞ്ഞു. ഭരണസമിതി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ പിരിച്ചുവിടാതിരിക്കാനുള്ള കാരണങ്ങൾ ഇല്ലാത്തതിനാലാണ് നടപടി. ബാങ്കിന് ഒരു പ്രയോജനവുമില്ലാതെ പഠനയാത്രകൾ നടത്തുക, സർഫാസി ആക്ട് ദുർവിനിയോഗം ചെയ്യുക, പൊസഷൻ ഇല്ലാതെ വസ്തുലേലം ചെയ്യുക, സർവിസിലിരിക്കെ റിട്ടയർമെന്‍റ് ആനുകൂല്യം നൽകുക തുടങ്ങി വിവിധ വിഷയങ്ങൾ പരിശോധിച്ചതിലൂടെ ക്രമക്കേടുകൾ കണ്ടെത്തുകയായിരുന്നു. മുട്ടുച്ചിറ സ്വദേശി തുളുശ്ശേരിയിൽ ജോസഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കോൺഗ്രസ് നേതാവ് യു.പി. ചാക്കപ്പൻ ചെയർമാനായ യു.ഡി.എഫ് ഭരണസമിതിയാണ് ബാങ്ക് ഭരിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story