Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജാക് ഹാമർ...

ജാക് ഹാമർ പൊട്ടിത്തെറിച്ച് സ്ഫോടനം

text_fields
bookmark_border
ജാക് ഹാമർ പൊട്ടിത്തെറിച്ച് സ്ഫോടനം
cancel
ഈരാറ്റുപേട്ട: പാറ പൊട്ടിക്കാൻ കൊണ്ടുവന്ന ജാക് ഹാമർ പൊട്ടിത്തെറിച്ച് വൻ സ്ഫോടനം. വെള്ളിയാഴ്ച രാവിലെ അരുവിത്തുറ സെന്‍റ്​ ജോർജ് കാമ്പസിലായിരുന്നു​ സംഭവം. മൂന്ന് കി.മീ. അകലെവരെ സ്ഫോടനശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു. ആർക്കും പരിക്കില്ല. കാന്‍റീനിന് പിൻവശത്ത് പാറ പൊട്ടിക്കുന്നതിനിടെയാണ് അപകടം. വാഹനത്തിൽ എൻജിന് സമീപം പെട്ടിയിലാണ് കല്ല് പൊട്ടിക്കുന്നതിന്​ ഉപയോഗിക്കുന്ന ഡിറ്റണേറ്ററുകൾ സൂക്ഷിക്കുന്നത്. ഇത് പൊട്ടിത്തെറിച്ചതാണെന്ന് പറയപ്പെടുന്നു. വാഹനം പൂർണമായും തകർന്നു. സമീപത്തെ കെട്ടിടങ്ങളുടെ ജനൽ ഗ്ലാസുകൾ തകർന്നിട്ടുണ്ട്. ഈരാറ്റുപേട്ട പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. പടം. അരുവിത്തുറ കോളജ് കാമ്പസിൽ സ്ഫോടനത്തിൽ തകർന്ന വാഹനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story